എറണാകുളം: രാജ്യത്തിന്റെ 77-ാം സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ പങ്കാളിയായി മെഗാസ്റ്റാര്‍ മമ്മൂട്ടിയും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാന പ്രകാരം ഹര്‍ഘര്‍ തിരംഗ ക്യാമ്പെയിനിന്റെ ഭാഗമായി താരം വീട്ടില്‍ ദേശീയ പതാക ഉയര്‍ത്തി.
എല്ലാവര്‍ക്കും സ്വാതന്ത്ര്യദിന ആശംസകള്‍ നേര്‍ന്ന താരം വീട്ടില്‍ പതാക ഉയര്‍ത്തിയതിന്റെ ചിത്രവും പങ്കുവച്ചിട്ടുണ്ട്. ആന്റോ ജോസഫ് അടക്കമുള്ള സുഹൃത്തുക്കളെയും ഫോട്ടോയില്‍ മമ്മൂട്ടിക്കൊപ്പം കാണാം. നടന്‍ മോഹന്‍ലാലും എല്ലാവര്‍ക്കും സ്വാതന്ത്ര്യദിന ആശംസകള്‍ നേര്‍ന്നിട്ടുണ്ട്.
രാജ്യമെങ്ങും സ്വാതന്ത്ര്യദിനത്തിന് വര്‍ണാഭമായി നിരവധി ആഘോഷങ്ങളാണ് സംഘടിപ്പിച്ചിരിക്കുന്നത്. പായസംവെച്ചും മധുരം വിതരണം ചെയ്തുമൊക്കെയാണ് രാജ്യത്തൊട്ടാകെ ജാതിമത രാഷ്‌ട്രീയ ഭേദമന്യേ ആഘോഷങ്ങള്‍ നടക്കുന്നത
Comments