തന്റെ കനേഡിയൻ പൗരത്വതിന്റെ പേരിൽ ഒരുപാട് വിമർശനങ്ങൾ ഏൽക്കേണ്ടി വന്നിട്ടുള്ള വ്യക്തിയാണ് നടൻ അക്ഷയ് കുമാർ. രാഷ്ട്രീയപരമായ പ്രതികരണങ്ങളിൽ നടന് മറുപടിയായി എതിരാളികൾ ഉപയോഗിക്കുന്ന ആയുധവും അദ്ദേഹത്തിന്റെ പൗരത്വം തന്നെയാണ്. എന്നാൽ ഇന്ന്, സ്വാതന്ത്ര്യ ദിനത്തിൽ താൻ ഇന്ത്യൻ പൗരത്വം വീണ്ടെടുത്ത വാർത്ത പുറത്തുവിട്ടിരിക്കുകയാണ് താരം.
മനസും പൗരത്വം, രണ്ടും ഹിന്ദുസ്ഥാനി എന്ന കുറിപ്പോടെയാണ് താരം ഇന്ത്യൻ പൗരത്വം ലഭിച്ച വിവരം എക്സിലൂടെ പങ്കുവെച്ചിരിക്കുന്നത്. പൗരത്വ സർട്ടിഫിക്കറ്റിന്റെ കോപ്പിയും താരം പങ്കുവെച്ചിട്ടുണ്ട്.ഒപ്പം സ്വാതന്ത്ര്യദിന ആശംസകളും താരം ട്വീറ്റിലൂടെ നേർന്നു.
1967ൽ പഞ്ചാബിലെ അമൃത്സറിലാണ് രാജീവ് ഹരി ഓം ഭാട്ടിയ എന്ന അക്ഷയ്കുമാർ ജനിച്ചത്. 1991 പുറത്തിറങ്ങിയ സൗഗന്ധ് എന്ന സിനിമയിലൂടെയാണ് താരം ബോളിവുഡിൽ അരങ്ങേറുന്നത്. തുടർന്ന് നൂറിലധികം ഇന്ത്യൻ സിനിമകളിൽ അദ്ദേഹം നായകനടനായി വേഷമിട്ടു. 2009 ൽ അദ്ദേഹത്തെ രാജ്യം പദ്മശ്രീ നൽകി ആദരിച്ചു.
2011 ൽ തന്റെ 44 ലാണ് വയസിലാണ് അക്ഷയ് കുമാർ കനേഡിയൻ പൗരത്വം സ്വീകരിക്കുന്നത്. കുടുംബത്തിനൊപ്പം കാനഡയിൽ താമസിച്ചുവരികയായിരുന്ന താരം ആ രാജ്യത്തെ പൗരത്വം സ്വീകരിക്കുകയായിരുന്നു.
സാംസ്കാരിക, സിനിമ രംഗത്തെ ഇന്ത്യയുമായുളള ബന്ധം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി 2011 ൽ കാനഡയിൽ അധികാരത്തിലെത്തിയ കൺസർവേറ്റീസ് ഗവൺമെന്റാണ് അക്ഷയ് കുമാറിന് കനേഡിയൻ പൗരത്വം സമ്മാനിച്ചത്. കനേഡിയൻ പൗരത്വം സ്വീകരിച്ചതോടെ സ്വാഭാവികമായും അക്ഷയ് കുമാരിന്റെ ഇന്ത്യൻ പൗരത്വവും നഷ്ടമാകുകയായിരുന്നു. എന്നാൽ 12 വർഷത്തെ കാത്തിരിപ്പിന് ശേഷം വീണ്ടും ഇന്ത്യൻ പൗരനായതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് അക്ഷയ് കുമാർ ഇപ്പോൾ.
Dil aur citizenship, dono Hindustani.
Happy Independence Day!
Jai Hind! 🇮🇳 pic.twitter.com/DLH0DtbGxk— Akshay Kumar (@akshaykumar) August 15, 2023
Comments