ഇടുക്കി: സംസ്ഥാനത്ത് വീണ്ടും തെരുവ നായ ആക്രമണം. ഇടുക്കി രാജകുമാരിയിൽ മൂന്ന് പേരെ തെരുവ് നായ കടിച്ചു. രാജകുമാരി സ്വദേശി ജെയിംസ് മാത്യു, കുളപ്പാറച്ചാൽ സ്വദേശി കുര്യൻ, ഉടുമ്പൻചോല സ്വദേശി ദർശൻ എന്നിവർക്കാണ് തെരുവ് നായ ആക്രമണത്തിൽ പരിക്കേറ്റത്.
വെളുത്ത നിറത്തിലുള്ള തെരുവ് നായയാണ് കടിച്ചതെന്ന് മൂവരും പറയുന്നു. ദർശനെ രാവിലെ 9 മണിയോടുകൂടി രാജകുമാരി ടൗണിൽ വെച്ചും, കുര്യനെ 11 മണിയോടെ രാജകുമാരി പള്ളിയുടെ സമീപത്ത് വെച്ചും, ജെയിംസിനെ 11.30-ഓടെ വീട്ടുമുറ്റത്ത് വെച്ചുമാണ് തെരുവുനായ ആക്രമിച്ചത്. പരിക്കേറ്റ മൂവർക്കും രാജകുമാരി കുടുംബാരോഗ്യകേന്ദ്രത്തിലെത്തിൽ പ്രഥമ ശുശ്രൂഷ നൽകി. തുടർന്ന് ഇമ്മ്യൂണോ ഗ്ലോബലൈൻ വാക്‌സിൻ നൽകുന്നതിനായി നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Comments