മൊറേന ; വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കല്ലെറിഞ്ഞ യുവാവ് പിടിയിൽ .മധ്യപ്രദേശിലെ മൊറേന ജില്ലയിൽ ഭോപ്പാൽ-ഡൽഹി വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കല്ലെറിഞ്ഞ ഫിറോസ് ഖാൻ (20) എന്നയാളെയാണ് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് അറസ്റ്റ് ചെയ്തത് . ഫിറോസ് ഖാൻ കല്ലെറിഞ്ഞ് ഗ്ലാസ് ജനൽ തകർത്തിരുന്നു .
ഞായറാഴ്ച രാവിലെ 10 മണിയോടെ ബാൻമോർ റെയിൽവേ സ്റ്റേഷന് സമീപമാണ് സംഭവം നടന്നത് .റാണി കമലാപ്തി-ഹസ്രത്ത് നിസാമുദ്ദീൻ വന്ദേ ഭാരത് ട്രെയിനിന്റെ ജനാലകൾക്കാണ് കേടുപാടുകൾ സംഭവിച്ചത് . സംഭവം യാത്രക്കാരിൽ പരിഭ്രാന്തി സൃഷ്ടിച്ചു. ഞായറാഴ്ച രാത്രിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് പോലീസ് പ്രതിയെ പിടികൂടിയത്.
പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. കല്ലെറിയുന്നത് തനിക്ക് ഒരു വിനോദമായിരുന്നുവെന്നും, താൻ തമാശയ്‌ക്കായി ഇങ്ങനെ ചെയ്തതാണെന്നുമാണ് ഫിറോസ് പറഞ്ഞത് . ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ തീവണ്ടിയായ ഭോപ്പാൽ-ഡൽഹി വന്ദേ ഭാരത് എക്സ്പ്രസിന് നേരെ മുൻപും കല്ലേറുണ്ടായിട്ടുണ്ട്.
ജൂലൈയിലും ഭോപ്പാൽ-ഡൽഹി വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കല്ലേറുണ്ടായി. ആഗ്ര റെയിൽവേ ഡിവിഷനിലെ മാനിയ, ജജൗ സ്റ്റേഷനുകൾക്കിടയിൽ നടന്ന സംഭവത്തിൽ സി-7 ട്രാൻസ്പോർട്ടേഷനിലെ 13, 14 സീറ്റുകളുടെ വിൻഡോ ഗ്ലാസുകൾ തകർന്നു. വന്ദേഭാരത് ട്രെയിനുകൾക്ക് നേരെയുണ്ടായ കല്ലേറിലൂടെ 2019 മുതൽ റെയിൽവേക്ക് 55 ലക്ഷത്തിലധികം രൂപയുടെ നഷ്ടമുണ്ടായതായി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് അടുത്തിടെ പാർലമെന്റിൽ അറിയിച്ചിരുന്നു .
Comments