ന്യൂഡൽഹി : നെഹ്‌റു മെമ്മോറിയൽ മ്യൂസിയം ആൻഡ് ലൈബ്രറിയുടെ പേരുമാറ്റിയതായി ഔദ്യോഗിക അറിയിപ്പ്. ഇന്ന് മുതല്‍ എൻഎംഎംഎൽ, പ്രധാനമന്ത്രി മ്യൂസിയം ആൻഡ് ലൈബ്രറി എന്ന് അറിയപ്പെടും. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായിരുന്ന തീൻ മൂർത്തി ഭവനിൽ, കഴിഞ്ഞ വർഷമാണ് മ്യൂസിയം ഉദ്ഘാടനം ചെയ്ത്
പിഎം മ്യൂസിയം ആൻഡ് ലൈബ്രറിയുടെ എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനാണ് നൃപേന്ദ്ര മിശ്ര . നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചീഫ് സെക്രട്ടറിയായിരുന്നു നൃപേന്ദ്ര മിശ്ര.
സ്വതന്ത്ര ഇന്ത്യയിലെ ജനാധിപത്യത്തിന്റെ രാഷ്‌ട്രനിർമ്മാണത്തിൽ ഓരോ പ്രധാനമന്ത്രിയുടെയും സംഭാവനകളെയും ഓർമ്മിപ്പിക്കും വിധമാണ് ഈ പേര് മാറ്റം. 2022 ഏപ്രിലിലാണ് ഇതു പുനർനിർമിക്കുകയും പ്രധാനമന്ത്രിമാരുടെ മ്യൂസിയമായി മാറ്റുകയും ചെയ്തത്.
സൊസൈറ്റിയുടെ വൈസ് പ്രസിഡന്റായ കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് കഴിഞ്ഞ ജൂണില്‍ പേരുമാറ്റത്തിനുള്ള തീരുമാനമെടുത്തത്. പേര് മാറ്റാനുള്ള തീരുമാനം യോഗത്തില്‍ രാജ്നാഥ് സിംഗ് സ്വാഗതം ചെയ്യുകയായിരുന്നു. കേന്ദ്ര മന്ത്രിമാരായ അമിത് ഷാ, നിര്‍മല സീതാരാമന്‍, അനുരാഗ് താക്കൂര്‍ എന്നിവരടക്കം 29 പേരാണ് സൊസൈറ്റിയിലെ അംഗങ്ങള്‍.
തീൻ മൂർത്തി സമുച്ചയത്തിൽ ഇന്ത്യയിലെ എല്ലാ പ്രധാനമന്ത്രിമാർക്കും സമർപ്പിക്കുന്ന ഒരു മ്യൂസിയം സ്ഥാപിക്കാനുള്ള ആശയം 2016 ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ടുവച്ചത് ശ്രദ്ധേയമാണ്. 2016 നവംബർ 25-ന് നടന്ന 162-ാമത് യോഗത്തിൽ NMML-ന്റെ എക്‌സിക്യൂട്ടീവ് കൗൺസിൽ ഇത് അംഗീകരിച്ചു
















Comments