ഇന്ത്യ-പാക് മത്സരത്തിന് മുന്നോടിയായി അഹമ്മദബാദില്‍ ഹോട്ടല്‍ നിരക്കുകള്‍ കുതിക്കുന്നു. മത്സരത്തിന് മാസങ്ങള്‍ അവശേഷിക്കുമ്പോഴാണ് നിരക്കില്‍ 15 മടങ്ങ് വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്.ഓക്ടോബര്‍ 14ന് നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് ചിരവൈരികള്‍ ഏറ്റമുട്ടുന്നത്. ഒരു രാത്രിക്ക് 4,000 രൂപ എന്നതിപ്പോള്‍ 60,000 രൂപയിലേക്ക് കുതിച്ചു. ഷെയറിംഗിനാണ് ഈ നിരക്ക്.
സ്റ്റാര്‍ ഹോട്ടലുകളെല്ലാം ബി.സി.സി.ഐ ഓഫിഷ്യല്‍സുകള്‍ക്കും സ്‌പോള്‍സര്‍മാര്‍ക്കുമായി നേരത്തെ തന്നെ ബുക്ക് ചെയ്തിട്ടുണ്ടെന്നാണ് വിവരം. നേരത്തെ നിശ്ചയിച്ചതിനും ഒരു ദിവസം മുന്‍പേയാണ് ഇന്ത്യാ-പാക് പോരാട്ടം നടക്കുന്നത്. ഇതും ബുക്കിംഗ് നിരക്ക് വര്‍ദ്ധിക്കുന്നതിന് കാരണമായി. നേരത്തെ ബുക്ക് ചെയ്തവര്‍ക്ക് തീയതി മാറ്റിയത് തിരിച്ചടിയായിരുന്നു.
















Comments