മുവാറ്റുപുഴ : ബിഎംഎസ് മേഖല പ്രതിനിധി സമ്മേളനം മൂവാറ്റുപുഴ അർബൻ ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. പ്രസിഡൻറ് അജീഷ് റാക്കാടിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനം എറണാകുളം ജില്ലാ ട്രഷറർ ശ്രീ കെ എസ് ശ്യാംജിത്ത് ഉദ്ഘാടനം ചെയ്തു. ഭാരതത്തിന്റെ സമഗ്രമായ വികസനത്തിനായി ദേശീയ ചിന്തകളെ മുറുകെ പിടിച്ച് തൊഴിലാളികളുടെ അവകാശത്തിനായി രാഷ്‌ട്രീയ ഭേതമന്യേ പ്രവർത്തിക്കുന്ന സംഘടനയാണ് ഭാരതീയ മസ്ദൂർ സംഘം . സംസ്ഥാനത്ത് തൊഴിലില്ലായ്മയും ആരാജകത്വവും വർദ്ധിച്ചു വരികയാണ്. തൊഴിലാളികളോട് സർക്കാർ നടത്തുന്ന അവഗണന അവസാനിപ്പിക്കണം. പിൻവാതിൽ നിയമനത്തിലൂടെ പാർട്ടി നേതാക്കളുടെ ബന്ധുക്കളെ തിരുകി കയറ്റുന്ന സംഭവങ്ങളാണ് കേരളത്തിൽ നടക്കുന്നത്. തൊഴിലാളികളുടെ അവകാശത്തിനായി ബി എം എസ് വരും ദിവസങ്ങളിൽ ശക്തമായ പ്രതിഷേധ പരിപാടികൾക്ക് നേതൃത്വം നൽകുമെന്നും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.
സമ്മേളനത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള മുഴുവൻ തൊഴിലാളികൾക്കും കേന്ദ്രസർക്കാർ നൽകുന്ന വേതനത്തോടൊപ്പം സംസ്ഥാന സർക്കാരിന്റെ വിഹിതമായ 333 രൂപ വീതം കൂട്ടി നൽകി 666 രൂപയാക്കണം. കൃഷിപ്പണിയും, വിളവെടുപ്പും ഇനി മുതൽ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമാക്കണം. പിണറായി സർക്കാരിന്റെ തൊഴിലുറപ്പ് വാഗ്ദാനമായ പെൻഷനും ക്ഷേമനിധിയും ഉടൻ നടപ്പിലാക്കണമെന്ന് പ്രമേയം ആവശ്യപ്പെട്ടു.
മേഖലാ സെക്രട്ടറി അനുരാജ് പായിപ്ര വാർഷിക സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. മേഖലാ ട്രഷറർ മനീഷ് കാരിമറ്റം വാർഷിക കണക്ക് അവതരിപ്പിച്ചു. ജില്ലാ പ്രസിഡൻറ് വിനോദ് കുമാർ, ജില്ലാ ജോയിൻ്റ് സെക്രട്ടറി എച്ച് വിനോദ് , കെ വി എം എസ് ജില്ലാ സെക്രട്ടറി എം എ രാജേഷ് , കെ എസ് ടി എംപ്ലോയീസ് സംഘ് ജില്ലാ വർക്കിംഗ് പ്രസിഡൻറ് സി എൻ സുധേഷ് എന്നിവർ ആശംസകൾ അറിയിച്ചു. മേഖല ജോയിൻ്റ് സെക്രട്ടറി സിനി സാബു അവതരിപ്പിച്ച പ്രമേയം ജോയിൻ്റ് സെക്രട്ടറി അശ്വതി വിജിൽ പിന്താങ്ങി. ഭാരവാഹി പ്രഖ്യാപനവും സമാപന പ്രസംഗവും ബിഎംഎസ് എറണാകുളം ജില്ലാ സെക്രട്ടറി ധനീഷ് നീറിക്കോട് നിർവഹിച്ചു.
മേഖല സമ്മേളനത്തിൽ തെരഞ്ഞെടുക്കപ്പെട്ട പുതിയ ഭാരവാഹികൾ: മേഖലാ പ്രസിഡൻ്റ് അജീഷ് റാക്കാട്.
വൈസ് പ്രസിഡൻ്റ്മാർ അനീഷ് എ ശശി, സിനി സാബു ,വിമൽകുമാർ ,രാജേഷ് KV, മേഖല സെക്രട്ടറിയായി അനുരാജ് പായിപ്ര, ജോയിൻ്റ് സെക്രട്ടറിമാർ പ്രജീഷ് കുമാർ, ദീപു KP, ദീപു നാരായണൻ, അശ്വതി വിജിൽ മേഖലാ ട്രഷറർ മനീഷ് കാരിമറ്റം എന്നിവരെ തിരഞ്ഞെടുത്തു. സമ്മേളനത്തിൽ മേഖല ജോയിന്റ് സെക്രട്ടറി ദീപു നാരായണൻ കൃതജ്ഞത രേഖപ്പെടുത്തി.
Comments