ലോകഗുരുവായ ഭാരതം അഥവാ ഇന്ത്യ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Culture Spirituality

ലോകഗുരുവായ ഭാരതം അഥവാ ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 16, 2023, 04:25 pm IST
FacebookTwitterWhatsAppTelegram

1947 ന് ശേഷം രൂപം കൊണ്ട റാഡ്ക്ലിഫ് ലൈനിന് ഇപ്പുറത്തുള്ള മണ്ണല്ല ഭാരതം. വ്യത്യസ്തങ്ങളായ നാടുകൾ ബ്രിട്ടീഷുകാർ നൂലുകളാൽ കോർത്ത് ഒരു രാജ്യമാക്കി മാറ്റി തന്നതല്ല ഭാരതം. വിദേശികളേക്കാൾ എത്രയോ മുന്നേ ദേശീയ ബോധം ആർജിച്ചെടുത്തവരാണ്  ഇന്ത്യക്കാർ.

ലോകം ഉണരുന്നതിന് സഹസ്രാബ്ദങ്ങൾക്ക് മുന്നേ ലോകത്തിന് മുന്നിൽ വിളക്ക് കത്തിച്ചു  വച്ച സംസ്‌കാരം.വേദകാലം കഴിഞ്ഞു 2 നൂറ്റാണ്ടുകൾക്ക് അകം തന്നെ രാഷ്‌ട്രം എന്ന നിലയിൽ ഭാരതം തന്റെ ഭൗതിക അതിർത്തി പൂർണമായും രൂപപ്പെടുത്തിയിരുന്നു. ഭാരതീയ സാംസ്‌കാരിതയ്‌ക്കുമുന്നിൽ അതിർത്തികൾ ഇല്ലായിരുന്നു.ഭാരതാംബ മുലയൂട്ടാത്ത ഒരു സംസ്‌കാരധാരകളും ലോകത്തിൽ ഇന്നും ഇല്ല . അതുകൊണ്ടു തന്നെ ഭാരതത്തിന് അതിർത്തി നിർണയിക്കുക സാധ്യമല്ല. അതിനാൽ അഖണ്ഡഭാരതമെന്നാൽ ലോകം എന്ന് തന്നെ പറയേണ്ടി വരും. ഇത് കൃത്യമായി മനസ്സിലാക്കാൻ ചരിത്രത്തിന്റെ വിവിധ ഘട്ടങ്ങളിലൂടെ  കണ്ണോടിക്കണം.

ഭാരതീയ സംസ്‌കൃതിയുടെ അഥവാ സനാതന ധർമ്മത്തിന്റെ തുടക്കം 6000 ബി.സി.ഇ , അതായത് 8000 വർഷങ്ങൾ മുന്നേ ആണ് എന്നത് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. ഈജിപ്ഷ്യൻസംസ്‌കാരംരൂപംകൊള്ളുന്നതിന്1000 വര്ഷങ്ങൾക്കും(7000 ബസിഇ മുതൽ 3000 ബിസിഇ) മുന്നേയും മെസപ്പെട്ടോമിയൻ സംസ്‌കാരത്തിന് 1500 വർഷം  (6500 ബസ്ഇ മുതൽ 3100 ബസിഇ) മുന്നേയും ആണ് ഭാരതീയ സംസ്‌കൃതി ഉണരുന്നത്. ഹാരപ്പൻ സംസ്‌കാരം എന്ന് ഇതിനെ വിളിച്ചിരുന്നു. ഏതാണ്ട് ഭാരതം മുഴുവനായി ഈ സംസ്‌കാരം വ്യാപിച്ചിരുന്നു. ഹാരപ്പൻ സംസ്‌കാരത്തിന്റെ സ്വാധീനം  ഇറാനിലും ഇറാഖിലും ചൈനയിലും ലോകത്തിന്റെ വിവിധ പ്രദേശങ്ങളിലും  കണ്ടെത്തിയിട്ടുണ്ട്.

വേദ നദിയുടെ ഉത്ഭവം ആണ് പിന്നീട് നാം കാണുന്നത്. ലോകത്തിന് ഏറെ അഭിമാനകരമായ ഈ സംസ്‌കാരം ഭാരതത്തിന്റെ ഭൗമഅതിർത്തിക്കുള്ളിൽ അല്ല പിറവികൊണ്ടത് എന്ന് പറയാൻ ആയിരുന്നു ചരിത്രകാരന്മാർക്ക് ഏറെ ഇഷ്ടം. ആ അജണ്ട മനസ്സിൽ വെച്ച് കൊണ്ട് വ്യാജ ചരിത്ര നിർമ്മിതിയുടെ ഒരു പ്രവാഹം തന്നെ ഭാരതത്തിലെ ഇടതു ചരിത്രകാരന്മാർ സൃഷ്ടിച്ചിട്ടുണ്ട്. പക്ഷെ കാലം കഴിഞ്ഞപ്പോൾ  ഈ കപടചരിത്രങ്ങളെ  ഇതിന്റെ  പ്രയോക്താക്കൾക്ക്പോലും  തള്ളിപ്പറയേണ്ടി വന്നു.

ഭൂമിശാസ്ത്രപരമായ അതിർത്തികൾ കടന്നുള്ള വേദ – സനാതന സ്വാധീനത്തിനു ഭൗതികമായ തെളിവുകൾ കുറവാണ്. പക്ഷെ അവ തമ്മിലുള്ള ഇഴയടുപ്പം ബോദ്യമാകാൻ അവേസ്തയിലും ഋഗ്വേദത്തിലും ഉള്ള  ഭാഷാപരമായ സാമ്യതകൾ മാത്രം മതിയാകും. കൂടാതെ ഭഗവൻപുര, ദാധേരി (ഹരിയാന) മനാടാ (ജമ്മു)എന്നിവടങ്ങളിൽ* വേദകാലഘട്ടത്തിലെ കലങ്ങളായ*ഓക്ക്(ചെമ്മണ്ണ്) നിറമുള്ളകലങ്ങളുംഹാരപ്പയിലെ കലങ്ങളായകറുപ്പും ചുവപ്പുംകലങ്ങളും  ഒരുമിച്ച്ഒരു പൊട്ടലും കൂടാതെ കണ്ടെത്തിയിട്ടുണ്ട്. ഇത് അവർ തമ്മിൽ യുദ്ധം നടന്നിട്ടില്ല എന്നതിനുള്ള തെളിവാണ്.

വേദ കാലത്തിനുശേഷം ബി.സി.ഇ ആറാം ശതകത്തോടെ വ്യത്യസ്ത രാജവംശങ്ങൾക്ക് കീഴിൽ 16 ജനപഥങ്ങൾ ഉയർന്നുവന്നു.  തുടർന്ന്ഹര്യങ്ക വംശം,അതിനുശേഷംഅലക്സാണ്ടർ പോലും പരാജയ ഭീതിയോടെ നോക്കി കണ്ട നന്ദവംശവും ഹിന്ദുസ്ഥാനം ഭരിച്ചു .Bce326-ആയപ്പോൾ മൗര്യ സാമ്രാജ്യത്തിന്റെ വരവായിരുന്നു.ഏറ്റവും കെട്ടുറപ്പുള്ള ഭരണമായിരുന്നുഅത്. മൗര്യ കാലത്ത് ഗ്രാമങ്ങൾ മുതൽ രാജ സിംഹാസനം വരെ ഓരോ മേഖലയും കൃത്യമായ ഭരണ സംവിധാനത്തിന് കീഴിൽ ആയിരുന്നു.650,000 ലക്ഷത്തോളം പേരടങ്ങുന്ന വലിയ സൈന്യവും അദ്ദേഹത്തിന് ഉണ്ടായിരുന്നു. അശോകന്റെ കാലത്ത് അതിഗംഭീരമായ വളർച്ച ഈ സമ്രാജ്യംആർജിച്ചു.

സുംഗന്മാർ , ഔദുംബരന്മാർ ,കുനിന്ദന്മാർ , ത്രിഗർത്തന്മാർ ,ശാകന്മാർ,പാർത്തിയൻമാർ,കുശാനന്മർ,ശതവാഹനന്മാർ തുടർന്ന് ഗുപ്തന്മാരുടെ ഭരണത്തിൻ കീഴിൽ ഭാരതം എത്തി.ഏറ്റവും  ഉജജ്വലമായലമായകാലഘട്ടമായിരുന്നു അത്.തുടർന്ന്ഹർവർഷദ്ധനൻ ,ചാലൂക്യന്മാർ പാലന്മാർ പ്രതിഹാരന്മാർ രാഷ്ടകുടന്മാർഎന്നിവരുംഭാരതത്തിന്റ വിവിധഭാഗങ്ങൾകേന്ദ്രമാക്കി ഭരണം നടത്തി.

നന്ദ,മൗര്യ,ഗുപ്ത തുടങ്ങിയ വംശങ്ങളുടെ കേന്ദ്രീകൃത ഭരണത്തിൻ കീഴിലും മറ്റ് ചെറുവംശങ്ങൾക്ക് കീഴിലും ഭാരതം അഭൂത പൂർവ്വമായ നേട്ടങ്ങൾ കൈവരിച്ചു.കലകളുടെയും സാഹിത്യത്തിന്റയും വാസ്തു വിദ്യകളുടെയും നേട്ടങ്ങൾ എണ്ണിയാൽ തീരില്ല. ഒരു ഭാഗത്ത് നളന്ദയും തക്ഷശിലയും,ഓദന്തപുരിയും,വിക്രമശിലയുംതുടങ്ങി  ലേകോത്തര വിദ്യാലയങ്ങൾ.മധുരയും,ഗാന്ധാരയും അമരാവതിയും അടങ്ങുന്ന ശില്പകലാ സമ്പ്രദായങ്ങൾ, വിശ്വോത്തര ക്ലാസിക് കലകൾ അങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത സമ്പത്തിന്റ കലവറയാണ് ഭാരതം.

നാം ഇങ്ങനെ പല രാജാക്കന്മാരുടെ കീഴിൽ കഴിയുമ്പോഴും ഒറ്റ സാമ്രജ്യത്തിന് കീഴിൽ കഴിയുമ്പോഴും  ഭാരതം ഏകമാണ് എന്ന ചിന്ത ഭാരതത്തിന് ഉണ്ടായിരുന്നു.പുരാണ പ്രകാരം ലോകം മുട്ടയുടെ രൂപത്തിൽ ആണ്. ഇതിൽ 7വർഷകൾ (ഭൂഖണ്ഡം) ങ്ങൾ ഉണ്ട് അതിൽ പ്രധാന വർഷ ആണ് ‘ഭാരത വർഷം’.രാമായണത്തിൽ രാമന്റ അയനം ഭാരതത്തിന്റ എല്ലാ അതിരുകളും വിശദമാക്കുന്നു. രാമ ലക്ഷ്മണന്മാരുടെയും  വിശ്വാമിത്രന്റയും ആദ്യ സഞ്ചാരം വടക്കോട്ട് മിഥില വരെയാണ്. ശേഷം സീതാരാന്മാരുടെ വനവാസമാണ്. വിവധദേശങ്ങളിലെയും വനവർണനകളാണ്. അയോദ്ധ്യയിൽ തമസാ നദി കടന്ന് വടക്കോട്ടും ഗംഗ നദി കടന്ന് തെക്കോട്ടുമുള്ള അവരുടെ യാത്ര  രാമായണം പറയുന്നു. സുഗ്രീവൻ വാനരന്മാരെ വിവിധദിക്കികളിലേക്ക് അയക്കുന്നു.വിദേഹം,മാഗധം,മാളവം,കോസലം,പുൺറം,മുരിചീ പട്ടണം,ഉത്കലം,അവന്തി,കലിങ്കം,ആന്ത്രം,ചോളം,പാണ്ഡ്യം,കേരളം. എന്നീനാടുകളും ഗംഗ,യമുന,കാളിന്ദി,താമ്രഭരണി,ഗോദാവരി,പമ്പ എന്നീ നദികളും രാമായണത്തിൽ കാണാം.ഇത് കൂടാതെ നിരവധി പർവ്വതങ്ങൾ വിവരിക്കുന്നുണ്ട്.  ഇങ്ങനെ ഭാരതം മുഴുവൻ രാമായണത്തിൽ കാണാം .

”കർമ്മബീജം വരട്ടിക്കളഞ്ഞുടൻ

ജന്മനാശം വരുത്തേണമെങ്കിലും

ഭാരതമായ ഖണ്ഡമൊഴിഞ്ഞുള്ള

പാരിലെങ്ങുമെളുതല്ല നിർണ്ണയം.

അത്ര മുഖ്യമായുള്ളൊരു ഭാരത-

മിപ്രദേശമെന്നെല്ലാരുമോർക്കണം”

”കർമ്മം നാശം വരുത്തി മോക്ഷം നേടാൻ ഭാരത ഖണ്ഡം ഒഴിച്ചുള്ള ഖണ്ഡങ്ങളിൽ എളുപ്പമല്ല ഭാരതത്തിൽ അത് അനായാസവും അത്ര മുഖ്യമാണ് ഭരതഖണ്ഡം”ജംബു ദ്വീപത്തിലെ 9 ഖണ്ഡങ്ങളിൽ പ്രധാന ഖണ്ഡം ആണ് ഭാരതംഎന്നും  ഭരതമഹിമ എന്ന  ഭാഗത്തിൽ ജ്ഞാനപ്പാന അടയാളപ്പെടുത്തുന്നു.

‘ഉത്തരേ ച സമുദ്രസ്യ ഹിമദ്രേശ്ചൈവ ദക്ഷിണം,

വർഷം തദ് ഭാരതനാമ ഭാരതീയത്ര സന്തതി

വിഷ്ണു പുരാണം(2.3.1)[4][5]’

 

‘(ഇന്ത്യൻ) സമുദ്രത്തിന് വടക്കും മഞ്ഞുമലകൾക്ക് (ഹിമാലയം) തെക്കുമായി കിടക്കുന്ന രാജ്യത്തെ (വർഷം) ഭാരതം എന്ന് വിളിക്കുന്നു; അവിടെ ഭരതന്റെ സന്തതികൾ വസിക്കുന്നു.’

”ഹിമാലയസാമരഭ്യാംയാവദിന്ദുസരോവരം

തം ദേവനിർമ്മിതം ദേശം ഹിന്ദുസ്ഥാനം പ്രചക്ഷതി”

(ബൃഹസ്പതി സംഹിത)

”വടക്ക് ഹിമാലയത്താലും തെക്ക് ഇന്ത്യൻ മഹാസമുദ്രത്താലും ചുറ്റപ്പെട്ട, ദൈവങ്ങൾ തന്നെ സൃഷ്ടിച്ച പുണ്യഭൂമിയെ ഹിന്ദുസ്ഥാൻ എന്ന് വിളിക്കുന്നു”

‘ഗംഗേ ച യമുനേ ചൈവ

ഗോദാവരി സരസ്വതി

നർമ്മദേ സിന്ധു കാവേരിം

ജലേസ്മിൻ സന്നിധിം കുരു'(സ്നാന ശ്ലോകം)

‘പുണ്യ നദികളായഗംഗ,യമുന,ഗോദാവരി,സരസ്വതി,നർമ്മദ, സിന്ധു കാവേരിഎന്നിവയുടെ സാന്നിദ്ധ്യം ഈ ജലത്തിലേക്ക് പകരട്ടെ’

”ഏതാസാമപോ ഭാരത്യഃ പ്രജാ നാമഭിരേവ

പുനന്തീനാമാത്മനാ ചോപസ്പൃസന്തി

ചന്ദ്രാവശാ താമ്രപർണ്ണി അവടോദാ കൃത മാലാ വൈഹായസി കാവേരി വേണീ പയസ്വിനി  സർക്കാരവത്താ തുംഗഭദ്ര കൃഷ്ണാ വേണ്യാ ഭീമരഥി ഗോദാവരി നിർവ്വിന്ധ്യാ പയോഷ്ണി താപീ രേവാ സുരസാ  നർമ്മദാ ചർമ്മണ്വതീ സിന്ധുരന്ധഃ ശോണശ്ച നദൗ മഹാനദീ വേദസ്മൃതിർ ഋഷികുല്യാ ത്രിസാമാ കൗശകീ മന്ദാകിനീ യമുനാ സരസ്വതീ ദൃഷദ്വതി ഗോമതി സരയൂ രോധസ്വതീ സപ്തവതീ സുഷോമാ സതദ്രൂശ്ചന്ദ്രഭാഗാ മരുദ്വൃധാ വിതസ്താ അസിക്നീ വിശ്വേതി മഹാനദ്യഃ”

ശ്രീമദ് ഭാഗവതം (5.19.17-18)

‘വളരെ പ്രമുഖമായ  മഹാനദികളാണ്ചന്ദ്രവാസ, താമ്രപർണി, അവതോദ, കൃതമാല, വൈഹായസി, കാവേരി, വേണി, പയസ്വിനി, സർക്കാരവത്ത, തുംഗഭദ്ര, കൃഷ്ണ,നിർവിന്ധ്യ, പയോഷി, താപി, രേവ, സുരസ, നർമ്മദ, കർമ്മാവതി, മഹാനദി, വേദസ്മൃതി, ഋഷികുല്യ, ത്രിസാമ, കൗശകി, മന്ദാകിനി, യമുന, സരസ്വതി, ദൃഷ്ടാദ്വതി, ഗോമതി, സരയു, രോധസ്വതി, സപ്തവതി, സുഷോമാ,ശതദ്രു, ചന്ദ്രഭാഗ,വിദസ്ത, അസികിനി, വിശ്വം. ഭരത-വർഷ നിവാസികൾ ഈ മഹാനദികളെ എപ്പോഴും ഓർക്കുന്നതിനാൽ ശുദ്ധീകരിക്കപ്പെടുന്നു. ചിലപ്പോൾ അവർ ഈ നദികളുടെ പേരുകൾ മന്ത്രങ്ങളായി ജപിക്കും, ചിലപ്പോൾ അവർ നേരിട്ട് നദികളിൽ തൊടാനും അവയിൽ കുളിക്കാനും പോകും. അങ്ങനെ ഭരത-വർഷ നിവാസികൾ ശുദ്ധീകരിക്കപ്പെടുന്നു.

വിവിധ രാജവംശങ്ങൾക്ക് കീഴിൽ ജീവിക്കുമ്പോഴും ഭാരതം ഒന്നാണ് എന്ന ദേശീയ ബോധം ഭാരതീയന് ഉണ്ടായിരുന്നു. രാമായണത്തിൽ രാമന്റെ അയനങ്ങളിലുംസീതാ അന്വേഷണാർത്ഥം പുറപ്പെടാൻ നിൽക്കുന്ന വാനരന്മാർക്ക്‌സുഗ്രീവൻ നിർദേശം കൊടുക്കുമ്പോഴുംജ്ഞാനപ്പാനയിൽ ഭാരത മഹിമ പറയുമ്പോഴുംവിഷ്ണു പുരാണത്തിൽ ഇന്ത്യൻ മഹാസമുദ്രത്തിന് വടക്കും ഹിമലയത്തിന് തെക്കുമായി കിടക്കുന്നരാഷ്‌ട്രമാണ് ഭാരതം എന്നു വിഷ്ണു പുരാണം പറയുമ്പോഴും സമാന അർത്ഥത്തിൽ ബ്രിഹസ്പത്യ ശാസ്ത്രം പറയുമ്പോഴും ധ്യാന ശ്ലോകത്തിൽ നദികളെക്കുറിച്ചും ശ്രമദ്ഭാഗവതത്തിൽ ഭാരതവർഷ നദികളെയും അവയുടെ പുണ്യത്തെക്കുറിച്ചു പറയുമ്പോൾ ഭാരതീയ ദേശീയ ബോധത്തിന്റെ ആഴം മനസിലാക്കേണ്ടതാണ്.പൂർവ്വവുംപശ്ചിമവും ഉത്തരവും ദക്ഷിണവും ഒന്നാണ് എന്ന ബോധ്യം നമ്മിൽ അന്തർലീനമായിരുന്നു എന്ന് വേണം മനസിലാക്കാൻ.

ഭാരതീയമായ എന്തിനെയും തള്ളിപ്പറയുന്ന, സനാതന മൂല്യങ്ങളെ അന്ധമായി എതിർക്കുന്ന ജന്മം കൊണ്ട് മാത്രം ഭാരതീയരായിരിക്കുന്ന ഒരുപാടു പേര് നമ്മുടെ നാട്ടിലുണ്ട്. അവർക്ക് ഭാരതത്തിന്റെ ഈ മഹിമയും ഗരിമയും പൈതൃകവും മനസ്സിലാകാത്തതല്ല. പക്ഷെ രാഷ്‌ട്രത്തെവിഘടിപ്പിച്ചു നിർത്താനും അതിലൂടെഅധികാരത്തിൽഎത്താനുമാണ് അവർആഗ്രഹിക്കുന്നത്. ലോകം മുഴുവൻഭാരതത്തെഅംഗീകരിക്കുമ്പോഴുംവിഭജന നയത്തിന്റെ ഭാഗമായി അവർ ഭാരതീയ പൈതൃകത്തെ തള്ളിപ്പറഞ്ഞു കൊണ്ടേയിരിക്കും.

പക്ഷെ ഇത്തരത്തിലുള്ള എന്തിനെയും സ്വംശീകരിക്കുകയും തന്റെ സ്വത്വത്തിനോട് ചേർക്കുകയും ചെയ്യുകയാണ് ഭാരതമെന്ന മഹാനദിയുടെ സ്വഭാവം. അങ്ങിനെ അലിഞ്ഞു ചേരാൻ തയ്യാറല്ലാത്ത ചിന്താധാരകളെയും പ്രത്യയ ശാസ്ത്രങ്ങളെയും ഈ സംസ്‌കാരം ഹിന്ദു മഹാസാഗരത്തിൽ വലിച്ചെറിയുകയും ചെയ്യും. എല്ലാറ്റിനും ശേഷവും സനാതനമായ ഈ കർമ്മ ഭൂമി പൂർവാധികം തിളക്കത്തോടെ നിലകൊള്ളുകയും ചെയ്യും

എഴുതിയത്
ഹരികൃഷ്ണൻ എസ്

Tags: HistoryIndiaVedas
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ശബരിമല സീസൺ; കന്യാകുമാരി ക്ഷേത്രം തുറന്നിരിക്കുന്ന സമയം ഒരു മണിക്കൂർ കൂടി നീട്ടി

ഐശ്വര്യ ലബ്ധിക്കായി വരലക്ഷ്മി വ്രതം; ഇക്കൊല്ലത്തെ വ്രത ദിനം ഓഗസ്റ്റ് 08 വെള്ളിയാഴ്ച; അറിയേണ്ടതെല്ലാം

ഇരുപത് കോടി നാമജപ പൂർണതയിൽ സഹസ്രനാമജപയജ്ഞം; ശനിയാഴ്ച വടക്കേനടയിൽ സമർപ്പണസഭ

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

22 വയസും ഒരുമാസവും മൂന്നു ദിവസവും! നദാലിനൊപ്പം ചരിത്ര പുസ്തകത്തിലേക്ക് അൽകാരസും, പുതുയു​ഗ പിറവി

Latest News

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies