സാധാരണയായി ഡെബിറ്റ് കാർഡുകൾ കാലാവധിയെത്തുമ്പോൾ ഉപഭോക്താക്കളുടെ രജിസ്റ്റർ ചെയ്ത വിലാസത്തിലേക്ക് ബാങ്കുകൾ പുതുക്കിയ ഡെബിറ്റ് കാർഡുകൾ അയക്കുകയാണ് പതിവ്. എന്നാൽ എസ്ബിഐയുടെ ഡെബിറ്റ് കാർഡാണെങ്കിൽ ഇനി മുതൽ ബാങ്കിലെത്തി അപേക്ഷിക്കണ്ടേതാണ്. പത്ത് വർഷമായി എസ്ബിഐ അക്കൗണ്ടുള്ള വ്യക്തിക്ക് ഡെബിറ്റ് കാർഡ് കാലാവധിയെത്തിയ ശേഷം ബ്രാഞ്ചിലെത്തി അപേക്ഷിക്കണം.
ബാങ്ക് സ്വയമേ ഡെബിറ്റ് കാർഡുകൾ അയക്കുന്നതിന് ചില നിബന്ധനകളുണ്ടെന്നും അക്കാരണത്താലാണ് ഇത് ലഭ്യമല്ലാത്തത്. എന്നാൽ പ്രധാനമന്ത്രി ജൻധൻ യോജന (പിഎംജെഡിവൈ), അടൽ പെൻഷൻ യോജന, പ്രധാനമന്ത്രി വയ വന്ദന യോജന, സ്റ്റാൻഡ് അപ്പ് ഇന്ത്യ സ്‌കീം, പ്രധാനമന്ത്രി മുദ്ര യോജന, പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന അക്കൗണ്ട് ഉപഭോക്താക്കൾക്ക് ഡെബിറ്റ് കാർഡ് തപാൽ വഴി ലഭിക്കുന്നതാണ്. കഴിഞ്ഞ 12 മാസത്തിനിടെ ഒരു തവണയെങ്കിലും ഉപഭോക്താവ് കാർഡ് ഉപയോഗിച്ചിട്ടുണ്ടെങ്കിലും ഉപഭോക്താവിന്റെ പാൻ വിശദാംശങ്ങൾ അക്കൗണ്ടുമായി ലിങ്ക് ചെയ്തിട്ടുണ്ടെങ്കിലും പുതിയ ഡെബിറ്റ് കാർഡ് തപാലായി ലഭിക്കും. ഈ ഗണത്തിൽ ഉൾപ്പെടാത്തവർ പുതിയ കാർഡിനായി കെവൈസി രേഖകളുമായി ബ്രാഞ്ചിലെത്തണം.
എസ്ബിഐ അക്കൗണ്ട് ഉടമകൾ മാസത്തിൽ ആറ് തവണയിൽ കൂടുതൽ എസ്ബിഐ എടിഎമ്മിൽ ഇടപാട് നടത്തുമ്പോൾ പത്ത് രൂപ എസ്ബിഐ ഈടാക്കും. മറ്റ് ബാങ്കുകളുടെ എടിഎം സൗജന്യ പരിധിക്കപ്പുറം ഉപയോഗിക്കുമ്പോൾ 20 രൂപയാണ് ഈടാക്കുന്നത്.
Comments