ന്യൂഡൽഹി : രാജ്യത്തിന്റെ മുഖച്ഛായ മാറ്റാൻ വിശ്വകർമ യോജനയുടെ കീഴിൽ റെയിൽവേയുടെ ഏഴ് മൾട്ടി ട്രാക്കിംഗ് പദ്ധതികൾ, ഇ-ബസ് സർവീസ് എന്നിവയ്‌ക്ക് അംഗീകാരം നൽകി മോദി സർക്കാർ . രാജ്യത്തെ 100 നഗരങ്ങളിൽ ഇ-ബസിന്റെ പരീക്ഷണം നടത്തും. ഇതോടൊപ്പം ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ വിപുലീകരണത്തിനും യോഗത്തിൽ അംഗീകാരം ലഭിച്ചു.
ഇ-ബസ് സേവനത്തിനായി 57,613 കോടി രൂപ ചെലവഴിക്കുമെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ പറഞ്ഞു . ഇതിൽ 20,000 കോടി കേന്ദ്രസർക്കാർ നൽകും. ഈ പദ്ധതി പ്രകാരം രാജ്യത്തുടനീളം 10,000 പുതിയ ഇലക്ട്രിക് ബസുകൾ ലഭ്യമാക്കും.
3 ലക്ഷവും അതിൽ കൂടുതലും ജനസംഖ്യയുള്ള നഗരങ്ങൾ ഈ പദ്ധതിയുടെ പരിധിയിൽ വരുമെന്ന് അനുരാഗ് താക്കൂർ പറഞ്ഞു. പബ്ലിക് പ്രൈവറ്റ് പാർട്ണർഷിപ്പ് (പിപിപി) മാതൃകയിലായിരിക്കും ഇത് പ്രവർത്തിക്കുക. ഈ പദ്ധതി 10 വർഷത്തേക്ക് ബസ് സർവീസുകളെ പിന്തുണയ്‌ക്കും.
കരകൗശലത്തൊഴിലാളികൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ വിശ്വകർമ പദ്ധതി പ്രഖ്യാപിച്ചിരുന്നു . 13,000 കോടി രൂപയുടെ വിശ്വകർമ പദ്ധതി 30 ലക്ഷം കരകൗശല തൊഴിലാളി കുടുംബങ്ങൾക്ക് പ്രയോജനപ്പെടും.
Comments