ഡിജിറ്റൽ ഇടപാടുകൾ അനുദിനം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ഇതിനൊപ്പം തന്നെ കൂടി വരുന്ന ഒന്നാണ് തട്ടിപ്പുകളും. ഓരോ ദിനവും പുറത്ത് വരുന്നത് വ്യത്യസ്ത രീതിയിലുള്ള തട്ടിപ്പുകളാണ്. നിലവിലുള്ള നിയമ പ്രകാരം ഒരാളുടെ പേരിൽ ഒമ്പത് സിം കാർഡുകൾ വരെ ലഭിക്കുന്നു. വലിയ കുടുംബങ്ങളെ മുന്നിൽക്കണ്ടാണിത് സാധ്യമാക്കുന്നത്. എന്നാൽ ഈ നിയമസാധുത തട്ടിപ്പിനായി ഉപയോഗിക്കുന്നവരുമുണ്ട്. അതിനാൽ ഒരാളുടെ പേരിൽ എത്ര സിം കാർഡുകൾ എടുത്തിട്ടുണ്ടെന്നറിയാൻ ചെയ്യേണ്ടത് ഇപ്രകാരമാണ്.
tafcop.dgtelecom.gov.in (Sanchar Sathi) എന്ന വെബ്സൈറ്റിലെത്തി ലോഗിൻ ചെയ്ത് ഒരാളുടെ പേരിൽ എത്ര സിം കാർഡ് എടുത്തിട്ടുണ്ട് എന്ന് പരിശോധിക്കാനാകും. മോഷണം പോയതോ അല്ലെങ്കിൽ നഷ്ടപ്പെട്ട് പോയ മൊബൈൽ ഫോണിലെ സിം ബ്ലോക്ക് ചെയ്യുന്നതിനും ഇതിലൂടെ സാധിക്കും.
എത്ര സിം കാർഡ് ഉപയോക്താവിന്റെ പേരിൽ ഉണ്ടെന്ന് പരിശോധിക്കുന്നതിനായി…
- tafcop.dgtelecom.gov.in (Sanchar Sathi) എന്ന വെബ്സൈറ്റിൽ ലോഗിൻ ചെയ്യുക
- നഷ്ടപ്പെട്ടതും മോഷണം പോയതുമായ ഫോണിലെ സിം ബ്ലോക്ക് ചെയ്യാം, മൊബൈൽ കണക്ഷൻ അറിയാം എന്നിങ്ങനെ രണ്ട് ലിങ്കുകൾ ഉണ്ടാകും ഇതിൽ രണ്ടാമത്തെ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- ഇത് മറ്റൊരു പേജിലെത്തിക്കും. തുടർന്ന് മൊബൈൽ നമ്പർ നൽകുക.
- പിന്നാലെ കാപ്ച കോഡും ഒടിപിയും നൽകുക.
- ഇതിന് ശേഷം ഉപയോക്താവിന്റെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പറുകളുടെ വിശദാംശങ്ങൾ ലഭ്യമാകും.
- ഉപയോക്താവ് എടുത്ത നമ്പർ അല്ലാതെ ശ്രദ്ധയിൽ പെടുകയാണെങ്കിൽ ഇത് ബ്ലോക്ക് ചെയ്യുന്നതിനുള്ള ഓപ്ഷനും ലഭ്യമാണ്.
Comments