ചാന്ദ്ര ദൗത്യങ്ങളിൽ ചന്ദ്രയാൻ-3 നിർണായക ഘട്ടങ്ങളെല്ലാം പൂർത്തിയാക്കിയതായി ശാസ്ത്ര സാങ്കേതിക സഹമന്ത്രി ജിതേന്ദ്ര സിംഗ്. ‘ചന്ദ്രയാൻ-3 ദൗത്യത്തിന്റെ അവസാന ഭാഗത്തേക്ക് എത്തിയിരിക്കുകയാണ്. ഇന്ന് അവസാന ഭ്രമണപഥം താഴ്‌ത്തൽ വിജയകരമായി പൂർത്തിയാക്കി എന്നതാണ് ഹൃദയസ്പർശിയായ വാർത്ത’-എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.
ഇനിയുള്ള നിർണായക ഘട്ടം പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്നും ലാൻഡർ വേർപെടുക എന്നതാണ്. ഓഗസ്റ്റ് 17-ന് ഇത് സാദ്ധ്യമാകും. തുടർന്ന് ലാൻഡിംഗിന്റെ സ്ഥാനം നിർണയിക്കും. ഇതിന് ശേഷം ലാൻഡിംഗ് മൊഡ്യൂളിനെ ദീർഘ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലേക്ക് മാറ്റും. സോഫ്റ്റ് ലാൻഡിംഗ് സാധ്യമാകുക ഓഗസ്റ്റ് 23-ന് വൈകുന്നേരം 5.30-നാണ്.
Comments