ജയിലർ സിനിമ കോടികൾ കൊയ്യുമ്പോൾ ധ്യാനത്തിലാണ് നടൻ രജനികാന്ത് . ഉത്തരാഖണ്ഡിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ച താരം അവിടെ പതാക ഉയർത്തുകയും ചെയ്തിരുന്നു . അവിടെ നിന്നാണ് അദ്ദേഹം മഹാവതാർ ബാബാജിയുടെ ഗുഹയിൽ എത്തിയത് . ട്രെക്കിംഗ് നടത്തുന്നതിന്റെ ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്.
നേരത്തെ കേദാർനാഥ് ധാം, ബദരീനാഥ് ക്ഷേത്രം എന്നിവയും രജനികാന്ത് സന്ദർശിച്ചിരുന്നു. രണ്ടിടത്തും വൻ സ്വീകരണമാണ് ലഭിച്ചത്. രജനികാന്തിന് എക്കാലവും കേരളത്തില്‍ വലിയ ആരാധകവൃന്ദം ഉണ്ടായിരുന്നു. അദ്ദേഹത്തിന്‍റെ ചിത്രങ്ങള്‍ ഇവിടെ വലിയ വാണിജ്യ വിജയം നേടാറുമുണ്ട്. എന്നാല്‍ ജയിലര്‍ പോലെ ഒരു വിജയം മുന്‍പൊരു രജനി ചിത്രത്തിനും കേരളത്തില്‍ ഉണ്ടായിട്ടില്ല.
















Comments