പാലക്കാട്: നവജാത ശിശുവിന് വാക്‌സിൻ മാറി കുത്തിവെച്ചതായി പരാതി. പാലക്കാട് പിരായിരി പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് സംഭവം. അഞ്ചുദിവസം പ്രായമായ കുഞ്ഞിനാണ് വാക്‌സിൻ മാറി നൽകിയത്. ബിസിജി കുത്തിവെപ്പിന് പകരം ജീവനക്കാർ പോളിയോ വാക്‌സിൻ നൽകുകയായിരുന്നു.
നിലവിൽ കുട്ടി പാലക്കാട് ജില്ലാ ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരുകയാണ്. പള്ളിക്കുളം സ്വദേശികളായ ദമ്പതിമാരുടെ കുഞ്ഞിന് ആണ് വാക്‌സിൻ മാറി നൽകിയത്. ആരോഗ്യ പ്രവർത്തകരുടെ അനസ്ഥക്കെതിരെ ഡിഎംഒക്ക് പരാതി നൽകുമെന്ന് ബന്ധുക്കൾ പറഞ്ഞു. നിലവിൽ കുഞ്ഞിന് മറ്റു ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്നാണ് വിവരം.
















Comments