ന്യൂയോർക്ക് സിറ്റി: ന്യൂയോർക്കിൽ ടിക് ടോക്ക് നിരോധിച്ചതായി റിപ്പോർട്ട്. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായാണ് നടപടി. ന്യൂയോർക്കിലെ സർക്കാർ ഉടമസ്ഥതയിലുള്ള ഡിവൈസുകളിലാണ് ടിക് ടോക്ക് നിരോധിച്ചത്. ചൈനീസ് കോർപ്പറേഷന്റെ ഭാഗമായ ബൈറ്റ് ഡാൻസിനാണ് ടിക് ടോക്കിന്‌റെ ഉടമസ്ഥാവകാശം. ടിക് ടോക്ക് ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ഇവർ ബെയ്ജിംഗുമായി പങ്കുവച്ചേക്കാമെന്ന ആശങ്കയാണ് ആപ്പ് നിരോധിക്കാൻ കാരണം. അടുത്ത മൂന്ന് വർഷത്തേക്ക് സർക്കാർ വിതരണം ചെയ്തിരിക്കുന്ന മൊബൈൽ ഫോണുകളിൽ ടിക് ടോക്ക് ലഭിക്കുകയില്ലെന്ന് അധികൃതർ വ്യക്തമാക്കി.
ടിക് ടോക്ക് വഴി ചൈനയ്‌ക്ക് അമേരിക്കക്കാരെ ട്രാക്ക് ചെയ്യാനും, ഫോണിലെ സ്വകാര്യ വിവരങ്ങളടക്കം ഉപയോഗിക്കാനുമുള്ള സാധ്യതയുണ്ടെന്ന ആശങ്ക നേരത്തെ യുഎസ് ഭരണകൂടം പങ്കുവച്ചിരുന്നു. തുടർന്ന് അമേരിക്കയിലെ മറ്റ് പല സംസ്ഥാനങ്ങളിലും ടിക് ടോക്ക് നിരാേധിച്ചിട്ടുണ്ട്. വർഷങ്ങൾക്ക് മുമ്പ് ഇന്ത്യയും ടിക് ടോക്ക് നിരോധിച്ചിരുന്നു. സുരക്ഷാ ആശങ്കകൾ മുൻനിർത്തിയായിരുന്നു നടപടി.
















Comments