പാലക്കാട്: പ്രതിയില്‍ നിന്ന് വിലപിടിപ്പുള്ള പേന മോഷ്ടിച്ച എസ്.എച്ച്.ഒയ്‌ക്കെതിരെ നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം. തൃത്താല എസ്.എച്ച്.ഒ വിജയകുമാരനെതിരെയാണ് വകുപ്പ് തല നടപടിക്ക് ശുപാര്‍ശ നല്‍കിയത്. വകുപ്പുതല നടപടി ആവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവി റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
നോര്‍ത്ത് സോണ്‍ ഐ.ജിക്ക് എസ്.പി കത്ത് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ജൂണില്‍ കാപ്പാ നിയമപ്രകാരം അറസ്റ്റ് ചെയ്ത പ്രതിയില്‍ നിന്ന് എസ്എച്ച്ഒ 60,000 രൂപയുടെ പേന കൈക്കലാക്കിയെന്നാണ് പരാതി. കസ്റ്റഡിയില്‍ എടുത്തപ്പോള്‍ അന്വേഷണത്തിന്റെ ഭാഗമായി വാങ്ങിയ പേന ജി ഡിയില്‍ എന്‍ട്രി ചെയ്യുകയോ തിരിച്ചുനല്‍കുകയോ ചെയ്തില്ല. വിഷയത്തില്‍ പ്രതിയായ ഫൈസല്‍ നല്‍കിയ പരാതിയിലാണ് നടപടി.
പോലീസ് സേനയുടെ സല്‍പ്പേരിന് കളങ്കമുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് പോലീസുകാരനെതിരെ നടപടി സ്വീകരിക്കാന്‍ ശുപാര്‍ശ നല്‍കിയത്. മുഖ്യമന്ത്രിക്കും വിജിലന്‍സിനും ഫൈസല്‍ പരാതി നല്‍കിയിരുന്നു.
















Comments