ന്യൂഡൽഹി: ജയിലർ എന്ന നെൽസൺ ചിത്രവും കാവാല എന്ന ഹിറ്റ് ഗാനവും സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ഏതാനും നാളുകളായി തരംഗമാണ്. നടി തമന്നാ ഭാട്ടിയ ആടിത്തിമിർത്ത ഗാനത്തിന്റെ ദൃശ്യങ്ങൾ പുനരാവിഷ്കാരം ചെയ്യാൻ നിരവധി ആരാധകർ ശ്രമിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ യൂട്യൂബ് വ്ളോഗറോടൊപ്പം ഹിറ്റ് ഗാനത്തിന് ചുവടുവച്ചിരിക്കുകയാണ് ഇന്ത്യയുടെ ജപ്പാൻ അംബാസിഡർ ഹിരോഷി സുസുക്കി.
ജനപ്രിയ ജാപ്പനീസ് യൂട്യൂബർ മയോ സാനിന്റെ ഒപ്പമാണ് അംബാസിഡർ ഹിരോഷി സുസുക്കി ‘കാവാല..യ്യാ’ അവതരിപ്പിച്ചിരിക്കുന്നത്. 17 സെക്കൻഡ് ദൈർഘ്യമുള്ള ഇതിന്റെ ഒരു വീഡിയോയാണ് ഇപ്പോൾ എക്സിൽ (ട്വിറ്റർ) തരംഗമാണ്. സൂപ്പർ സ്റ്റാർ രജനികാന്തിന്റെ ഐക്കോണിക് സൺഗ്ലാസ് സ്റ്റെപ്പും ജപ്പാൻ അംബാസിഡർ അനുകരിക്കുന്നുണ്ട്. ഇതിന്റെ ദൃശ്യങ്ങൾ സുസുക്കി തന്നെയാണ് എക്സിലൂടെ പങ്കുവച്ചത്.
Kaavaalaa dance video with Japanese YouTuber Mayo san(@MayoLoveIndia)🇮🇳🤝🇯🇵
My Love for Rajinikanth continues … @Rajinikanth #Jailer #rajinifansVideo courtesy : Japanese Youtuber Mayo san and her team pic.twitter.com/qNTUWrq9Ig
— Hiroshi Suzuki, Ambassador of Japan (@HiroSuzukiAmbJP) August 16, 2023
നേരത്തെയും രജിനികാന്തിനോടുള്ള ആരാധനയെക്കുറിച്ച് സുസുക്കി വെളിപ്പെടുത്തിയിരുന്നു. ഇന്ത്യൻ സിനിമകളോടും ഇന്ത്യൻ താരങ്ങളോടുമുള്ള ജപ്പാൻ അംബാസിഡറുടെ താത്പര്യത്തെ നിരവധി പേർ പ്രശംസിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം റീൽസിൽ ഇപ്പോഴും കാവാലാ ഗാനം വൈറലാണ്. സാധാരണക്കാരും സെലിബ്രിറ്റികളും ഉൾപ്പടെ അനേകമാളുകൾ ഇതിനോടകം പാട്ടിന് ചുവടുവച്ചുകഴിഞ്ഞു.
Comments