ഇടുക്കി: ജില്ലയിൽ നാളെ ഹർത്താൽ. ഭൂനിയമവുമായി ബന്ധപ്പെട്ടാണ് നാളെ ഹർത്താൽ ഏർപ്പെടുത്തിയിരിക്കുന്നത്. ദുരന്തനിവാരണ നിയമപ്രകാരം 13 പഞ്ചായത്തുകളിൽ ഏർപ്പെടുത്തിയ നിർമ്മാണ നിരോധന ഉത്തരവ് പിൻവലിക്കുക, ഭൂപതിവ് നിയമങ്ങൾ ഭേദഗതി ചെയ്യുക, വന്യജീവി ശല്യം തടയാൻ നടപടി സ്വീകരിക്കുക, വിലക്കയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് നാളെ ഹർത്താൽ നടത്തുന്നത്.
രാവിലെ ആറ് മണിമുതൽ വെെകിട്ട് ആറുമണിവരെയാണ് ഹർത്താൽ. ജില്ലയിൽ നാളെ നടക്കാനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. മഹാത്മാ ഗാന്ധി സര്‍വകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും ശനിയാഴ്ചയിലേയ്ക്ക് മാറ്റിവെച്ചു.
Comments