ആലപ്പുഴ: ആലപ്പുഴ-കണ്ണൂർ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് ട്രെയിനിന്റെ സമയത്തിൽ മാറ്റം. ഉച്ചയ്‌ക്ക് 2.50ന് ആലപ്പുഴയിൽ നിന്ന് പുറപ്പെട്ട് രാത്രി കണ്ണൂരിലെത്തുന്ന 16307 ട്രെയിനിന്റെ സമയത്തിലാണ് മാറ്റം. നാളെ മുതൽ ഈ ട്രെയിൻ ആലപ്പുഴയിൽ നിന്ന് ഒരു മണിക്കൂർ വൈകിയായിരിക്കും പുറപ്പെടുക.
ആലപ്പുഴയിൽ നിന്ന് 3.50നായിരിക്കും ഇനി ട്രെയിൻ പുറപ്പെടുക. എറണാകുളത്ത് 5.20ന് എത്തുന്ന ട്രെയിൻ കണ്ണൂരിൽ 12.05ന് എത്തിച്ചേരും. എന്നാൽ കണ്ണൂരിൽ നിന്ന് രാവിലെ പുറപ്പെടുന്ന കണ്ണൂർ- ആലപ്പുഴ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിന്റെ സമയത്തിൽ മാറ്റമില്ല.
Comments