ഇസ്ലാമാബാദ്: പാകിസ്താൻ മുൻ വിദേശകാര്യ മന്ത്രിയും തെഹ്രീകെ ഇൻസാഫ് വൈസ് ചെയർമാനുമായ ഷാ മഹ്‌മൂദ് ഖുറേഷി അറസ്റ്റിൽ. ഇസ്ലാമാബാദിൽ ഖുറേഷിയുടെ വസതിയിൽ വെച്ചാണ് അന്വേഷണ സംഘം ഖുറേഷിയെ അറസ്റ്റ് ചെയ്തത്. ഇമ്രാൻ ഖാനെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ അമേരിക്കയുടെ ഭീഷണി ഉണ്ടായിരുന്നു എന്ന ആരോപണത്തിൽ നടന്ന അന്വേഷണത്തിന്റെ ഭാഗമായാണ് ഖുറേഷി അറസ്റ്റിലായത്.
വൻ പോലീസ് സന്നാഹമെത്തിയാണ് മഹ്‌മൂദ് ഖുറേഷിയെ കസ്റ്റഡിയിലെടുത്തതെന്ന് തെഹ്രീകെ ഇ ഇൻസാഫ് അറിയിച്ചു. തടവിലാക്കപ്പെട്ട ഇമ്രാൻ ഖാനെ പാർട്ടിയിൽ നിന്ന് മാറ്റാൻ നേതാക്കൾ തമ്മിലുള്ള ചർച്ചകൾ നടത്തുകയും നിരവധി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകുകയും ചെയ്തിരുന്നു. ഇതേ തുടർന്നുള്ള പത്രസമ്മേളനത്തിന് തൊട്ടു പിന്നാലെയാണ് ഖുറേഷിയുടെ അറസ്റ്റ്.
ജൂലൈയിൽ യുഎസ് സൈഫറിനെക്കുറിച്ചുള്ള അന്വേഷണവുമായി ബന്ധപ്പെട്ട് ഖുറേഷിയെയും പിടിഐ നേതാവ് അസദ് ഉമറിനെയും രണ്ട് മണിക്കൂറോളം അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. രാഷ്‌ട്രീയ നേട്ടങ്ങൾക്ക്’ യുഎസ് സൈഫർ ഉപയോഗിച്ചു എന്നതാണ് ഖുറേഷിയ്‌ക്കെതാരെയുള്ള കേസ്. 2018 മുതൽ 2022 വരെയാണ് 29-ാമത് വിദേശകാര്യ മന്ത്രിയായി ഖുറേഷി സേവനമനുഷ്ഠിച്ചത്. 2018 ഓഗസ്റ്റ് മുതൽ 2023 ജനുവരി വരെ അദ്ദേഹം ദേശീയ അസംബ്ലിയിൽ അംഗമായിരുന്നു.
















Comments