ദുബായ്: ന്യൂസിലൻഡിനെ ഏഴ് വിക്കറ്റിന് തോൽപിച്ച് യു.എ.ഇയ്‌ക്ക് ട്വന്റി 20 പരമ്പരയിൽ ചരിത്ര വിജയം. ടെസ്റ്റ് ക്രിക്കറ്റ് ടീമിനെതിരെ യു.എ.ഇ. നേടുന്ന ആദ്യ വിജയമാണിത്.
ന്യൂസിലൻഡ് കുറിച്ച 142 റൺസിന്റെ വിജയലക്ഷ്യം നാല് ഓവറും രണ്ട് ബോളും ബാക്കിനിൽക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ യു.എ.ഇ. മറികടന്നു. 29 പന്തിൽ 55 റൺസ് അടിച്ചെടുത്ത നായകൻ മുഹമ്മദ് വസീമിന്റെ പ്രകടനമാണ് യു.എ.ഇക്ക് ചരിത്ര വിജയം സമ്മാനിച്ചത്.
യു.എ.ഇയുടെ മലയാളി താരം ബാസിൽ ഹമീദ് പുറത്താകാതെ 12 റൺസ് നേടി. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിൽ രണ്ടാം മത്സരം യു.എ.ഇ. വിജയിച്ചതോടെ ഇന്ന് നടക്കേണ്ട മത്സരം കൂടുതൽ നിർണായകമായി.
Comments