ഭോപ്പാൽ: മദ്ധ്യപ്രദേശ് സാമ്പത്തികമായി പിന്നോക്കാവസ്ഥയിലേക്ക് പോയത് കോൺഗ്രസ് ഭരണകാലത്താണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ശിവരാജ് സിംഗ് ചൗഹാൻ സർക്കാരിന്റെ വികസനത്തിന്റെ റിപ്പോർട്ട് കാർഡ് ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ വാക്കുകൾ. തിരഞ്ഞെടുപ്പിൽ മിന്നും വിജയമാണ് ബിജെപി പ്രതീക്ഷിക്കുന്നത്. അതിന് മുന്നോടിയായാണ് സർക്കാരിന്റെ വികസന നേട്ടങ്ങളെ എടുത്തുകാട്ടിയുള്ള പ്രചാരണം.
2014-ൽ, ലോക്‌സഭ തിരഞ്ഞെടുപ്പിൽ 29 സീറ്റുകളിൽ 27 സീറ്റുകളും ബിജെപി വിജയിച്ചിരുന്നു. 2019-ൽ മുഴുവൻ സീറ്റുകളും ബിജെപി വിജയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അതിൽ തനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അർത്ഥശൂന്യമായ കാര്യങ്ങൾ പറയുന്നത് കമൽനാഥ് അവസാനിപ്പിക്കണമെന്നും, മദ്ധ്യപ്രദേശിനെ കൊള്ളയടിച്ചത് എന്തിനാണെന്ന് പറയണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു. ഇന്ന് രാവിലെയാണ് അമിത് ഷാ മദ്ധ്യപ്രദേശിലെത്തിയത്.
Comments