മുത്തുവേൽ പാണ്ഡ്യൻ തിയേറ്ററുകളെ ഇളക്കി മറിച്ചുകൊണ്ടിരിക്കുകയാണ്. റിലീസിന് പത്താം നാൾ ചിത്രം 500 കോടി ക്ലബ്ബിൽ ഇടം നേടിയിരിക്കുകയാണ്. അഞ്ചൂറ് കോടി ക്ലബ്ബിൽ ഇടം നേടുന്ന മൂന്നാമത്തെ തമിഴ് ചിത്രമാണിത്.
ഇന്ത്യയിൽ നിന്ന് മാത്രം ചിത്രം ഇതുവരെ 263.9 കോടി രൂപയാണ് നേടിയത്. പത്താം ദിനമായ ഇന്ന് 18 കോടിയാണ് ഇന്ത്യയിൽ ജയിലർ നേടിയത്. സകല റെക്കോർഡുകളും ഭേദിച്ച് ജൈത്ര യാത്ര തുടരുകയാണ് സൂപ്പർസ്റ്റാറിന്റെ ജയിലർ. റിലീസ് ചെയ്ത ആദ്യ ദിനം തന്നെ 75 കോടി രൂപയാണ് ജയിലർ നേടിയത്. ആദ്യ ആഴ്ചയിൽ തന്നെ ചിത്രം 375 കോടി കളക്ഷനാണ് നേടിയത്.
മോഹൻലാലിന്റെയും കന്നട താരം ശിവരാജ് കുമാറിന്റെയും കാമിയോ റോളുകൾ ചിത്രത്തെ മറ്റൊരു തലത്തിലാണ് എത്തിച്ചത് എന്ന് നിസംശയം പറയാനാകും. സൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ കലാനിധിരാമൻ നിർമ്മിച്ച ചിത്രത്തിന്റെ സംവിധാനം നെൽസണാണ്. ചിത്രത്തിൽ രമ്യ കൃഷ്ണൻ, വസന്ത് രവി, തമ്മന്ന ഭാട്ടിയ, വിനായകൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
















Comments