തൃശൂർ: സ്പിരിറ്റ് കടത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ. ഗുരുവായൂർ സ്വദേശി അരുൺ (28) ആണ് അറസ്റ്റിലായത്. തൃശൂർ പുതുക്കാട് നിന്നാണ് അരുണിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്നും 1500 ലിറ്ററോളം സ്പിരിറ്റും, 300 ലിറ്റർ വ്യാജ കള്ളും നിർമ്മാണ സാമഗ്രികളും വാഹനങ്ങളും പോലീസ് പിടികൂടി.
ഓണത്തോടനുബന്ധിച്ച് വ്യാജമദ്യ ഉത്പ്പാദനവും വിതരണവും നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നാണ് പോലീസ് സംഘം പ്രദേശത്ത് പരിശോധന നടത്തിയത്. പരിശോധനയിൽ ഗോഡൗൺ നടത്തിപ്പുകാരനായ അരുണിനെ സംഘം പിടികൂടുകയായിരുന്നു. പുതുക്കാട് നെടുമ്പാൾ പള്ളത്ത് റോഡിൽ നിന്നും ഇരുനൂറ് മീറ്റർ ഉള്ളിലായി ഒറ്റപ്പെട്ട വാടക വീട്ടിലാണ് അരുൺ സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്.
തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ വ്യാജമദ്യം കടത്തിയ മൂന്നംഗ സംഘത്തെയും പോലീസ് പിടികൂടിയിരുന്നു. 504 ലിറ്റർ വ്യാജമദ്യമാണ് ഇവരുടെ പക്കൽ നിന്ന് കണ്ടെടുത്തത്. മലയിൻകീഴ്, വെള്ളായണി സ്വദേശികളായ മൂന്ന് പേരാണ് പിടിയിലായത്. ആയിരത്തോളം കുപ്പികളാണ് പോലീസ് പ്രതികളിൽ നിന്ന് പിടിച്ചെടുത്തത്.
















Comments