കോഴിക്കോട്: ഗണേശോത്സവത്തിന് അനുമതി നിഷേധിച്ച് സിപിഎം നേതാക്കൾ. കോഴിക്കോട് അഴകൊടി ദേവി ക്ഷേത്രത്തിലെ സിപിഎം ഭരണ സമിതിയാണ് അനുമതി നിഷേധിച്ചത്. ക്ഷേത്ര പരിസരത്ത് അനുമതി നിഷേധിച്ചതിനെത്തുടർന്ന് വിശ്വാസികൾ നാമജപ ഘോഷയാത്രയും പ്രതിഷേധ സംഗമവും നടത്തി.
എൻഎസ്എസ് , എസ്എൻഡിപി, ഹിന്ദു ഐക്യവേദി തുടങ്ങിയ സംഘടനകളും പ്രതിഷേധത്തിന്റെ ഭാഗമായി നടത്തിയ ഘോഷയാത്രയിൽ പങ്കാളികളായി. ഗണപതി സ്തുതികളുമായി സ്ത്രീകളും കുട്ടികളുമടക്കങ്ങുന്ന വിശ്വാസികളാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്. പ്രതിഷേധ സംഗമത്തിൽ ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി കെ ഷെനുവും സംസാരിച്ചു.
എന്നാൽ ഗണേശോത്സവത്തിന് അനുമതി നിഷേധിച്ചതിന്റെ കാരണം വ്യക്തമാകാൻ ഭരണസമിതിഇതുവരെ തയ്യാറായിട്ടില്ല. വിശ്വാസികളുടെ വികാരങ്ങളെ ഹനിക്കുന്ന ക്ഷേത്ര ഭരണസമിതിക്കെതിരെ സമരം ശക്തമാക്കാനൊരുങ്ങുകയാണ് വിശ്വാസികൾ.
















Comments