ബെംഗളൂരു: ഇന്ത്യയുടെ മൂന്നാം ദൗത്യം വൻ വിജയമാകുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് ഇസ്രോ മുൻ മേധാവി കെ. ശിവൻ. നിർണായകമായ നിമിഷത്തിനാണ് ഓഗസ്റ്റ് 23-ന് സാക്ഷ്യം വഹിക്കാൻ പോകുന്നതെന്നും പൂർണ വിജയത്തിലെത്താൻ ചന്ദ്രയാൻ മൂന്ന് ദൗത്യത്തിന് കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.
സുരക്ഷിതമായി ലാൻഡ് ചെയ്യുന്നതിനായി നമ്മുടേതായ സംവിധാനമുണ്ട്. എന്നാൽ ഇത് വളരെ സങ്കീർണമായ പ്രക്രിയയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചന്ദ്രയാൻ രണ്ടിനെ അപേക്ഷിച്ച് ഏറെ വ്യത്യസ്തമായാണ് മൂന്നാം ചാന്ദ്ര ദൗത്യം ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഇതുവരെയുള്ള പേടകത്തിന്റെ യാത്ര പ്രതീക്ഷകൾ നൽകുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചന്ദ്രയാൻ രണ്ട് ദൗത്യത്തിന്റെ ഡേറ്റകൾ പഠിച്ചതിന് ശേഷമാണ് മൂന്നാം ദൗത്യമെന്നും അത് വളരെ സഹായകമായതായും കെ. ശിവൻ പറഞ്ഞു. ചാന്ദ്രയാൻ രണ്ട് ദൗത്യത്തിന് നേതൃത്വം വഹിച്ച ശാസ്ത്രജ്ഞനാണ് അദ്ദേഹം.
ചന്ദ്രയാൻ-3 ചാന്ദ്രോപരിതലത്തെ എപ്രകാരം സ്പർശിക്കും? പേടകത്തിന് സംഭവിക്കാൻ പോകുന്നത്
ലാൻഡിംഗിന് മുന്നോടിയായി വിക്രം ലാൻഡർ ചന്ദ്രന്റെ പുതിയ ചിത്രങ്ങൾ പകർത്തിയിരുന്നു. ചാന്ദ്രോപരിതലത്തിലെ പാറക്കൂട്ടങ്ങൾക്കിടയിലോ ഗർത്തങ്ങളിലോ ലാൻഡ് ചെയ്യാതെ പേടകത്തിന് ഇറങ്ങാൻ അനുയോജ്യമായ ഇടം കണ്ടെത്താൻ ഈ ക്യാമറകളും ചിത്രങ്ങളും സഹായിക്കും. ലാൻഡർ ഹസാർഡ് അനയ്ഡൻസ് ക്യാമറ പകർത്തിയ ചിത്രങ്ങളാണ് ഇസ്രോ ഇന്ന് പുറത്തുവിട്ടത്.
















Comments