വ്യാജ വാർത്ത നൽകിയ യൂട്യൂബ് ചനലിനെതിരെ പരാതിയുമായി അമൃത സുരേഷ്. മകൾ അന്തരിച്ചെന്ന തരത്തിലുള്ള വാർത്ത നൽകിയ ചാനലിനെതിരെയാണ് അമൃത പോലീസിൽ പരാതി നൽകിയത്. പരാതിയുടേയും പരാതിയ്ക്ക് കാരണമായ വാര്‍ത്തയുടേയും ചിത്രങ്ങളും അമൃത
സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. ഇനി മിണ്ടാതിരിക്കാനാകില്ല എന്ന് കുറിച്ചുകൊണ്ടാണ് പരാതിയുടെ പകർപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
അമൃതയുടെ മകള്‍ അന്തരിച്ചു എന്ന് വ്യാജ വീഡിയോ പ്രചരിപ്പിച്ച യൂട്യൂബ് ചാനലിനെതിരെ ഞാന്‍ പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്. അത് ഞാനല്ല, ക്ലിക്ക് ബൈറ്റിന് വേണ്ടി എന്റെ ഐഡന്റിറ്റി ചൂഷണം ചെയ്തതാണ് എന്നാണ് അമൃത പറയുന്നത്.കാപട്യത്തിനെതിരെ നിലപാടെടുക്കുന്നു. അലോസരപ്പെടുത്തുന്ന സംഭവത്തിനെതിരെ ഇന്ന് ഞാനൊരു സുപ്രധാന ചുവടുവെക്കുകയാണെന്നാണ് കുറിപ്പിലുള്ളത്.
കുറച്ചധികമായി വ്യാജ വാര്‍ത്തകളുടെയും വ്യക്തിഹത്യകളുടേയും വേദനിപ്പിക്കുന്ന കഥകളുടേയും തിരിച്ചടികള്‍ ഞാന്‍ സഹിക്കുകയാണ്. എല്ലാം എന്റെ കുടുംബത്തിന്റെ പേര് നശിപ്പിക്കുന്നതിനായി ലക്ഷ്യം വച്ചുള്ളതാണ്. എന്റെ മൗനം ഇവിടെ അവസാനിക്കുന്നു. അനന്തരഫലത്തെക്കുറിച്ച് ചിന്തിക്കാതെ അടിസ്ഥാന രഹിതമായ കാര്യങ്ങള്‍ പ്രചരിപ്പിക്കാം എന്ന് കരുതുന്നവര്‍ക്ക് വ്യക്തമായൊരു സന്ദേശം എനിക്ക് നൽകണമെന്നും അമൃത പറയുന്നുണ്ട്.
എന്റെ നിഷ്കളങ്കയായ മകളെ വലിച്ചിടുന്നത് സഹിക്കാനാകില്ല. ഒരു സിംഗിള്‍ മദര്‍ എന്ന നിലയ്ക്ക് എന്റെ കുഞ്ഞിനെ സംരക്ഷിക്കുക എന്നത് എന്റെ ഉത്തരവാദിത്തമാണെന്നും അമൃത പറയുന്നു. എന്നെക്കുറിച്ചും എന്റെ കുടുംബത്തെക്കുറിച്ചും വ്യാജ വാര്‍ത്തകളും നുണകളും പ്രചരിപ്പിക്കുന്നവരോട് പറയുകയാണ്, ഞാന്‍ നിയമനടപടി സ്വീകരിക്കുമെന്ന് അമൃത മുന്നറിയിപ്പ് നല്കുന്നു.
താരത്തിന് പിന്തുണയുമായി നിരവധി പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്. അതേസമയം തനിക്കെതിരെ നടത്തിയ പ്രസ്താവനകളുടെ പേരില്‍ ബിഗ് ബോസ് താരം ദയ അശ്വതിയ്ക്കെതിരേയും അമൃത പരാതി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ് രണ്ട് വര്‍ഷമായി, അവര്‍ ഫേസ്ബുക്ക് വീഡിയോയിലൂടെ എന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. അതിനാല്‍ ഈ നടപടി സ്വീകരിക്കുകയല്ലാതെ മാര്‍ഗ്ഗമില്ല. കാര്യങ്ങള്‍ ശരിയായ രീതിയില്‍ തന്നെ നേരിടണം എന്ന് ഞാന്‍ വിശ്വസിക്കുന്നു. നീതിയുക്തമായ തീര്‍പ്പ് തന്നെ പ്രതീക്ഷിക്കുന്നതായാണ് അമൃത പറഞ്ഞിരിക്കുന്നത്.
Comments