ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ സെലക്ഷനെതിരെ ടോം മൂഡി. സൂര്യകുമാര്‍ യാദവിനെ ടീമിലെടുത്തതിനെതിരെയാണ് മൂഡി രംഗത്തെത്തിയത്. ഇതിലും മികച്ച ഓപ്ഷന്‍ ഇന്ത്യയ്‌ക്ക് ലഭ്യമായിരുന്നിട്ടും സൂര്യകുമാര്‍ ടീമില്‍ ഉള്‍പ്പെട്ടത് ഭാഗ്യം കൊണ്ടാണെന്നും മൂഡി പറഞ്ഞു. ടീം സെലക്ഷനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെയാണ് മൂഡിയുടെ വിമര്‍ശനം.
ഇന്ത്യന്‍ ടീം മാനേജ്മെന്റിന് മികച്ച വേറെ ഓപ്ഷനുകള്‍ തിരഞ്ഞെടുക്കാമായിരുന്നു എന്ന് മൂഡി പറഞ്ഞു. ഏകദിന ഫോര്‍മാറ്റില്‍ സൂര്യകുമാര്‍ ഇതുവരെ ഫോമിലേക്ക് എത്തിയിട്ടില്ല. എന്നിട്ടും അദ്ദേഹത്തെ വിശ്വസിക്കാം ഇന്ത്യ തീരുമാനിക്കുകയായിരുന്നു.
‘ടീമില്‍ എത്തിയത് ഭാഗ്യമായി ഞാന്‍ കരുതുന്ന കളിക്കാരന്‍ സൂര്യകുമാര്‍ യാദവാണ്. നമ്മള്‍ എല്ലാവരും കാണാന്‍ ഇഷ്ടപ്പെടുന്ന ഒരു കളിക്കാരനാണ് അദ്ദേഹം എന്ന് എനിക്കറിയാം, പക്ഷേ 50 ഓവര്‍ മത്സരത്തില്‍ അദ്ദേഹം ഇതുവരെ മികവ് തെളിയിച്ചിട്ടില്ല. അവന്‍ 20-ലധികം മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്.” മൂഡി ഓര്‍മ്മിപ്പിച്ചു
”ഇതിലും നല്ല ഓപ്ഷനുകള്‍ ഇന്ത്യക്ക് ഉണ്ട്. ജയ്സ്വാളിനെപ്പോലെ ഒരു പ്രായം കുറഞ്ഞ കളിക്കാരനെ ടീമില്‍ എടുക്കാമായിരുന്നു. അല്ലെങ്കില്‍ ആ സ്ഥാനത്ത് ഒരു റിസ്റ്റ് സ്പിന്നറെ കളിപ്പിക്കാമായിരുന്നു.” മൂഡി പറഞ്ഞു.
26 ഏകദിന മത്സരങ്ങളില്‍ 24 ഇന്നിംഗ്സുകളില്‍ നിന്ന് 511 റണ്‍സ് മാത്രമാണ് സൂര്യ നേടിയത്. 2023-ല്‍ 10 ഏകദിനങ്ങള്‍ കളിച്ച അദ്ദേഹത്തിന്റെ ശരാശരി 14 റണ്‍സ് മാത്രമാണ്. ഇതിലും ശരാശരിയുള്ള സഞ്ജു സാംസണെ റിസര്‍വ് താരമാക്കിയതിനെ ചോദ്യം ചെയ്ത് ആരാധകരടക്കം രംഗത്തെത്തിയിരുന്നു.
Comments