132-ാമത് ഡ്യൂറൻഡ് കപ്പിന്റെ ക്വാർട്ടർ ഫൈനലിനുള്ള ലൈനപ്പ് പുറത്തിറക്കി. എട്ട് ടീമുകളാണ് കിരീടത്തിനായി മത്സരിക്കുന്നത്. മോഹൻ ബഗാൻ മുംബൈ സിറ്റിയെയും ഇന്ത്യൻ ആർമി എൻഇ യുണൈറ്റഡിനെയും നേരിടും. 22 മുതലാണ് ക്വാർട്ടർ മത്സരങ്ങൾ ആരംഭിക്കുന്നത്. യോഗ്യത നേടിയ എട്ട് ടീമുകളുടെ പ്രതിനിധികളുടെ സാന്നിദ്ധ്യത്തിൽ നടത്തിയ നറുക്കെടുപ്പിലാണ് തീരുമാനമായത്.
പ്രതികൂല കാലാവസ്ഥയെ തുടർന്നുള്ള കളി സാഹചര്യങ്ങൾ പരിഗണിച്ച് ആദ്യ ക്വാർട്ടർ ഫൈനൽ കൊക്രജാറിൽ നിന്ന് ഗുവാഹത്തിയിലേക്ക് മാറ്റാനും തീരുമാനമായി. എല്ലാ വേദികളിലും വൈകിട്ട് 6.00മണിക്ക് മത്സരം നടക്കുക.
ക്വാർട്ടർ ഫൈനൽ മത്സരങ്ങളുടെ ലൈനപ്പ് :-
24-ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി- ഇന്ത്യൻ ആർമി എഫ്ടി
25-ന് ഇമാമി ഈസ്റ്റ് ബംഗാൾ എഫ്സി – ഗോകുലം കേരള എഫ്സി
26-ന് എഫ്സി ഗോവ- ചെന്നൈയിൻ എഫ്സി
27-ന് മോഹൻ ബഗാൻ സൂപ്പർ ജയന്റ് – മുംബൈ സിറ്റി എഫ്സി
Comments