പാലക്കാട്: ഗണേശ ഉത്സവത്തിൽ പങ്കെടുത്താൽ സിനിമയിൽ നിന്നും മാറ്റി നിർത്തപ്പെടുമെന്ന് പലരും പറഞ്ഞതായി മാളികപ്പുറം തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. കാവി കൊടികൾക്ക് മുന്നിൽ നില്ക്കുമ്പോൾ വിമർശനം നേരിടേണ്ടി വരും എന്നറിഞ്ഞ് കൊണ്ട് തന്നെയാണ് പരിപാടിയിൽ പങ്കെടുക്കുന്നത്. ആരുടെ മുന്നിലും നട്ടെല്ല് നിവർത്തി കൊണ്ട് എന്റെ വിശ്വാസത്തിന് വേണ്ടി ഞാൻ സംസാരിക്കും. അഭിലാഷ് പിള്ള പറഞ്ഞു. ഒറ്റപ്പാലത്ത് ഗണേശോത്സവത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു തിരക്കഥാകൃത്ത്.
തന്റെ വിശ്വാസത്തെ ഉയർത്തിപ്പിടിച്ച് തന്നെ മുന്നോട്ട് പോകാനാണ് ഇനിയും തീരുമാനം. സിനിമ ഇല്ലെങ്കിൽ തന്നെ അന്തസ്സായി മറ്റ് ജോലി ചെയ്ത് ജീവിക്കും അഭിലാഷ് പിള്ള പറഞ്ഞു. ഗണപതി ഭഗവാൻ മിത്തെന്ന് പറഞ്ഞാൽ കേട്ടൊണ്ടിരിക്കാൻ വിശ്വാസിയായ തനിക്ക് ആവില്ല. എന്റെ വിശ്വാസത്തിൽ ഞാൻ നട്ടല്ലുറച്ച് തന്നെ നിൽക്കും. കാരണം ഞാൻ ആദ്യമായി എഴുതിയത് ഹരി ശ്രീ ഗണപതായെ നമ: എന്നാണ്. അത് എനിക്ക് പഠിപ്പിച്ച് തന്നത് എന്റെ അച്ഛനും അമ്മയും ഗുരുവുമാണ്
ഇപ്പോൾ മാസ് ഹിറോ ഗണപതിയാണ്. കേരളം മുഴുവൻ ചർച്ച ചെയ്യുന്നത് ഭഗവാനെ കുറിച്ചാണ്. രണ്ട് ദിവസം മുൻപ് മറ്റൊരു സ്ഥലത്തെ ഗണേശോത്സവത്തിന്റെ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു അഭിലാഷ് പിള്ള തുടർന്നു. അന്ന് കുറച്ച് സുഹൃത്തുക്കൾ പറഞ്ഞു ഇത്തരം പരിപാടിയിൽ പങ്കെടുത്താൻ സിനിമയിൽ നിന്നും മാറി നിൽക്കേണ്ടി വരുമെന്ന്. അതൊക്കെ അറിഞ്ഞ് കൊണ്ട് തന്നെയാണ് മുന്നോട്ട് പോകുന്നത് അദ്ദേഹം നയം വ്യക്തമാക്കി.
മാളികപ്പുറം സിനിമയെ വർഗ്ഗീയ സിനിമയെന്ന് മുദ്രകുത്താൻ ആദ്യാവസാനം ശ്രമം നടന്നതായും അഭിലാഷ് പിള്ള പറഞ്ഞു. ഇന്നും ഈ സിനിമയുടെ പേരിൽ പലയിടത്തു നിന്നും വിമർശനവും അവഗണയും ഏറ്റുവാങ്ങുന്നുണ്ട്. അർഹമായ പലതും ലഭിക്കാതിരിക്കുമ്പോൾ ജനങ്ങൾ നൽകുന്ന സ്വീകരണമാണ് ഏറ്റവും വലുത് എന്ന് ബോധ്യത്തിലാണ് മാളിക്കപ്പുറം ടീം മുന്നോട്ട് പോകുന്നത്. വിശ്വാസം മിത്തല്ലാത്തത് കൊണ്ടാണ് സിനിമയ്‌ക്ക അത്രയും വലിയ വിജയംലഭിച്ചത്. മാളികപ്പുറം എന്ന പേര് പോലും പ്രശ്‌നമായിരുന്നു ചിലർക്ക്. മാളികപ്പുറത്തിന്റെ രണ്ടാം ഭാഗം എഴുതാൻ താൻ തയ്യാറാണെന്നും അഭിലാഷ് പിള്ള കൂട്ടിച്ചേർത്തു.
ഇന്ന് ഉണ്ണി മുകുന്ദൻ എല്ലായിടത്തു പോകുമ്പോഴും കൊച്ചു കുട്ടികളടക്കം അയ്യപ്പൻ വിളികളുമായി വരാറുണ്ട്. അതാണ് മാളികപ്പുറത്തിന്റെ വിജയം. മാളികപ്പുറം സിനിമ വിജയിപ്പിക്കേണ്ടത് ഉണ്ണി മുകുന്ദന്റെ മാത്രം ആവശ്യമല്ല മലയാള സിനിമയുടെ കൂടെ ആവശ്യമാണെന്ന് തിരിച്ചറിവ് ഉണ്ണിക്കുണ്ടായിരുന്നു. ഇനിയും മാളികപ്പുറം പോലുള്ള സിനിമകൾ ചെയ്യുമെന്നും അഭിലാഷ് പിളള വ്യക്തമാക്കി.
Comments