നഞ്ചിയമ്മയുടെ യാത്രകൾക്ക് കൂട്ടായി ഇനി അത്യുഗ്രൻ കിയ സോണറ്റ്.
തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് വാഹനം സ്വന്തമാക്കിയ വിവരം നഞ്ചിയമ്മ ഫോളോവേഴ്‌സിനെ അറിയിച്ചത്. താക്കോൽ ഏറ്റുവാങ്ങുന്ന വീഡിയോ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചിട്ടുണ്ട്. കൊച്ചിയിലെ ഇഞ്ചിയോൺ കിയയിൽ നിന്ന് നഞ്ചിയമ്മ വാഹനം സ്വന്തമാക്കിയത്. ഏകദേശം 9.46 ലക്ഷം രൂപ വരുന്ന സോണറ്റിന്റെ 1.2 ലീറ്റർ പെട്രോൾ എച്ച്ടികെ പ്ലസ് വകഭേദമാണിത്.
സിനിമ ലോകത്തെ കുറിച്ച് യാതൊരു അറിവും ഇല്ലാത്ത നഞ്ചിയമ്മ ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിലെ അപ്രതീക്ഷിത വരവിലൂടെ മലയാളികളുടെ ഇഷ്ട ഗായികയാവുകയായിരുന്നു. ‘കലക്കാത്ത’ എന്ന ഗാനം എഴുതിയതും പാടിയതും നഞ്ചിയമ്മ തന്നെയാണ്. ഈ ഗാനത്തിന് ദേശിയ പുരസ്‌കാരവും ലഭിച്ചു.
ഇരുള ഭാഷയിൽ എഴുതിയ ഗാനത്തിന് ജെയ്ക്‌സ് ബിജോയ് സംഗീതം നൽകി. ഇത് യൂട്യൂബിൽ ചുരുങ്ങിയ കാലം കൊണ്ട് 10 മില്യൺ വ്യൂസ് നേടുകയുണ്ടായി. ഇത് യൂട്യൂബിൽ ചുരുങ്ങിയ കാലം കൊണ്ട് 10 മില്യൺ വ്യൂസ് നേടുകയുണ്ടായി. മികച്ച ഗായികയ്‌ക്കുള്ള ദേശീയ അംഗീകാരം നേടിയപ്പോൾ നഞ്ചിയമ്മയും അട്ടപ്പാടിയും ഒരുപോലെയാണ് ലോകശ്രദ്ധ നേടിയത്.
Comments