കേപ് ടൗൺ: ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ കുതിക്കുന്നുവെന്ന് ബ്രിക്‌സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഗോളത്തലത്തിൽ വളർച്ചാ കേന്ദ്രമാാകാൻ ഭാരതം ഒരുങ്ങുകയാണെന്നും വൈകാതെ തന്നെ രാജ്യം അഞ്ച് ട്രില്യൺ (5,000 മില്യൺ) ഡോളർ വളർച്ച കൈവരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രതിസന്ധികളെ അവസരങ്ങളാക്കി മാറ്റിയ രാജ്യമാണ് ഇന്ത്യ. നിക്ഷേപകരുടെ ആത്മവിശ്വസം വർദ്ധിപ്പിക്കാൻ കഴിഞ്ഞു. പത്താമത് ബ്രിക്‌സ് ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവിധ മേഖലകളിൽ ശക്തമായ സഹകരണമാണ് ബ്രിക്‌സ് ലക്ഷ്യം വെക്കുന്നത്. വികസനത്തിന്റെ അനിവര്യതയും ബഹുരാഷ്‌ട്ര വ്യവസ്ഥകളുടെ പരിഷ്‌കരണവും ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ചർച്ച ചെയ്യാൻ ബ്രിക്‌സ് ഉച്ചകോടിയ്‌ക്ക് കഴിയുന്നതായി പ്രധാനമന്ത്രി പ്രസ്താവനയിൽ വ്യക്തമാക്കി. ബ്രസീൽ, റഷ്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ ലോക രാജ്യങ്ങളുടെ കൂട്ടായ്മയാണ് ബ്രിക്‌സ്. ഓഗസ്റ്റ് 24 വരെ ദക്ഷിണാഫ്രിക്കയിലാണ് 10-ാം ബ്രിക്‌സ് ഉച്ചകോടി നടക്കുക.
















Comments