രാജ്യത്തിന്റെ അഭിമാന ദൗത്യം ചന്ദ്രയാൻ-3 ദൗത്യത്തിൽ ഇന്ത്യൻ ശാസ്ത്രജ്ഞർക്ക് പൂർണം പിന്തുണ അറിയിച്ച് അമേരിക്കൻ ബഹിരാകാശ ഏജൻസി നാസ. ബഹിരാകാശ ദൗത്യങ്ങളിൽ ഇരു രാജ്യങ്ങളും തമ്മിൽ ധാരണായാകുന്നത് ഈ കഴിഞ്ഞ ജൂണിലായിരുന്നു. വാഷിംഗ്ടണിൽ പ്രധാനമന്ത്രിയും ബൈഡനും തമ്മിലുള്ള കൂടിക്കാഴ്ചയിലായിരുന്നു ധാരണയായത്. ഇതിനാൽ തന്നെ ഐഎസ്ആർഒയ്‌ക്കൊപ്പം ചേർന്ന് സംയുക്തമായി ചന്ദ്രയാൻ-3യുടെ പ്രവർത്തനവും സഞ്ചാരഗതിയും നാസ നിരീക്ഷിച്ചു വരികയാണ്.
പേടകത്തിന്റെ അപ്‌ഡേഷനുകൾ ബെംഗളൂരുവിലെ മിഷൻ ഓപ്പറേഷൻ സെന്ററിലേക്ക് കൈമാറുന്നത് നാസയിലൂടെയാണ്. ഭ്രമണപഥത്തിലൂടെയുള്ള ഉപഗ്രഹത്തിന്റെ സഞ്ചാരം നിരീക്ഷിക്കുന്നതും യൂറോപ്യൻ സ്‌പെയിസ് ഏജൻസിയുടെ എക്‌സ്ട്രാക്ക് നെറ്റ്‌വർക്കിന്റെ ഗ്രൗണ്ട് സ്റ്റേഷന്റെ സഹായ സഹകരണത്തോടെയാണ്.
രാജ്യം കാത്തിരിക്കുന്ന പേടകത്തിന്റെ സേഫ്ലാൻഡിംഗ് ഇന്ന് വൈകിട്ട് 6.04 ന് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ 25 കിലോമീറ്റർ അകലത്തിലാണ് പേടകം ഉള്ളത്. ലാൻഡിംഗിനായി നിശ്ചയിച്ചിരിക്കുന്നത് ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ 9.6 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലുള്ള പ്രദേശത്താണ്. ബെംഗളൂരുവിലെ ഐഎസ്ആർഒ ടെലിമെട്രി, ട്രാക്കിംഗ് ആൻഡ് കമാൻഡ് നെറ്റ്‌വർക്ക് ഗ്രൗണ്ട് സ്റ്റേഷനാണ് പേടകത്തെ നിയന്ത്രിക്കുന്നത്.
Comments