ന്യൂഡൽഹി: ചന്ദ്രയാൻ 3 ദൗത്യത്തിന് ആശംസകളുമായി പാകിസ്താൻ മുൻമന്ത്രി. പാകിസ്താൻ മുൻ വാർത്ത വിനിമയ പ്രക്ഷേപണ മന്ത്രാലയ മന്ത്രി ഫഹാദ് ഹുസൈൻ ചൗധരിയാണ് ചന്ദ്രയാൻ 3 ദൗത്യത്തെയും ഇന്ത്യൻ ബഹിരാകാശ മേഖലയെയും പ്രകീർത്തിച്ച് സമൂഹമാദ്ധ്യമത്തിലൂടെ രംഗത്തെത്തിയത്. ഐഎസ്ആർഒയെ വർഷങ്ങളായി അവഹേളിക്കുന്ന ഫഹാദ് ഹുസൈനാണ് ആശംസകളുമായി രംഗത്തെത്തിയിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം.
Pak media should show #Chandrayan moon landing live tomorrow at 6:15 PM… historic moment for Human kind specially for the people, scientists and Space community of India…. Many Congratulations
— Ch Fawad Hussain (@fawadchaudhry) August 22, 2023
“>
പാകിസ്താനിലെ മാദ്ധ്യമങ്ങൾ ഇന്ത്യയുടെ ചാന്ദ്ര ദൗത്യം രാജ്യത്തുടനീളം സംപ്രേഷണം ചെയ്യണം. മനുഷ്യരാശിയുടെ ചരിത്ര നിമിഷമാണിത്. ഇന്ത്യയിലെ ജനങ്ങൾക്കും ശാസ്ത്രജ്ഞർക്കും ഇന്ത്യൻ ബഹിരാകാശ മേഖലയ്‌ക്കും അവിശ്വസനീയമായ നിമിഷമാണിത് – ട്വിറ്ററിൽ (എക്‌സ്) പാകിസ്താൻ മുൻ മന്ത്രി കുറിച്ചു. ജൂലൈ 14 ന് ഇന്ത്യ ചാന്ദ്രയാൻ 3 വിക്ഷേപിച്ചപ്പോഴും ആശംസകളുമായി ഇദ്ദേഹം രംഗത്തെത്തിയിരുന്നു.
ഇന്ത്യയുടെ ചന്ദ്ര പര്യവേക്ഷണങ്ങളെ എപ്പോഴും പരിഹസിച്ചിരുന്ന വ്യക്തിയാണ് ഫഹാദ് ഹുസൈൻ. 2019ൽ ചന്ദ്രയാൻ 2ന്റെ വിക്ഷേപണ സമയത്ത് ഐഎസ്ആർഒയെ ആക്ഷേപിച്ച് ഫവാദ് ഹുസൈൻ രംഗത്തെത്തിയിരുന്നു. ചന്ദ്രയാൻ 2 നായി 900 കോടിരൂപ ഭാരത സർക്കാർ ചിലവഴിച്ചതിനെ വിമർശിച്ച ഇയാൾ ബുദ്ധിപരമല്ലാത്ത മേഖലകളിലേയ്‌ക്ക് ഇറങ്ങി തിരിക്കരുതെന്നായിരുന്നു അന്ന് പറഞ്ഞത്. ചന്ദ്രയാൻ 3 ന് ആശംസകളുമായി ഇദ്ദേഹം രംഗത്തെത്തിയത് മുതൽ സമൂഹ മാദ്ധ്യമങ്ങളിൽ പണ്ട് ഇദ്ദേഹം ഇന്ത്യയെ പരിഹസിച്ചിട്ട പോസ്റ്റുകൾ വീണ്ടും ചർച്ചയായിരിക്കുകയാണ്.
Pal bhai mei kaise badlate hai rishtey…
Wait till tomorrow will give you each and every answer pic.twitter.com/aW5r48YZCX— Tas 🇮🇳 (@TasneemKhatai1) August 22, 2023
“>
















Comments