39 ദിവസത്തെ പ്രതീക്ഷകൾക്ക് വിരാമമിട്ട് ഇന്ത്യയുടെ അഭിമാനം അമ്പിളിയെ സ്പർശിച്ചു. ഇന്ന് വൈകുന്നേരം 6.04-ഓടെയായിരുന്നു ലോകം കാത്തിരുന്ന ആ ലാൻഡിംഗ്. അതിസങ്കീർണമായ കടമ്പകൾ കടന്നാണ് പേടകം ചന്ദ്രനിൽ സ്പർശിച്ചത്. സങ്കീർണമായ നാല് ഘട്ടങ്ങൾക്ക് ശേഷമാണ് ലാൻഡിംഗ് സാധ്യമാക്കിയത്. വിക്രം ലാൻഡർ ഇറങ്ങി നാലു മണിക്കൂറിനു ശേഷമായിരിക്കും പ്രഗ്യാൻ റോവർ ചന്ദ്രനെ തൊടുക.
















Comments