ന്യൂഡൽഹി: ദക്ഷിണാഫ്രിക്കയിൽ ബ്രിക്സ് ഉച്ചകോടിക്കിടെ വിവിധ രാഷ്‌ട്രത്തലവന്മാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഉഭയകക്ഷി ചർച്ച നടത്തും. 2047-ന് മുൻപ് ഇന്ത്യ വികസിത രാജ്യമായി മാറുമെന്ന് ബ്രിക്സ് ബിസ്സിനസ്സ് ഫോറത്തിൽ പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. ബ്രിക്സ് കൂട്ടായ്മയുടെ വിപുലീകരണം , അംഗരാജ്യങ്ങൾ തമ്മിൽ വിവിധ മേഖലകളിൽ സഹകരണം തുടങ്ങിയ വിഷയങ്ങൾ ഉച്ചകോടിയിൽ ചർച്ചയാകും.
ബ്രിക്സ് ഉച്ചകോടിക്കായി ദക്ഷിണാഫ്രിക്കയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് മതമേല സിറിൽ റമാഫോസ ഉൾപ്പടെ വിവിധ രാഷ്‌ട്ര തലവന്മാരുമായി ഉഭയക്ഷി ചർച്ച നടത്തുന്നത്. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായും നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന. എന്നാൽ ഇക്കാര്യം വിദേശ കാര്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടില്ല.
ഇന്ത്യ, ബ്രസീൽ, റഷ്യ ചൈന, ദക്ഷിണാഫ്രിക്ക പ്രതിനിധികൾക്ക് പുറമെ പ്രത്യേകം ക്ഷണിതാക്കളായ രാജ്യങ്ങളിലെ ഭരണാധികാരികളും ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്. കൂടുതൽ അംഗരാജ്യങ്ങളെ ഉൾപ്പെടുത്തി ബ്രിക്സ് കൂട്ടായ്മയുടെ വിപുലീകരണം. സാമ്പത്തിക മേഖലയിൽ പ്രത്യേകിച്ച് കറൻസി വിനിമയം ഉൾപ്പടെയുള്ള നിർണായക വിഷയങ്ങളിലാണ് ഉച്ചകോടിയിൽ ചർച്ച നടക്കുന്നത് , സാമ്പത്തികം ,പ്രതിരോധം വ്യവസായം തുടങ്ങിയ മേഖലകളിൽ സഹകരണം കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള ചർച്ചകളും തീരുമാനങ്ങളും ബ്രിക്സ് ഉച്ചകോടിയിലുണ്ടാകും.
ഭീകരവാദത്തിനെതിരെ ശക്തമായ സന്ദേശവും ഉച്ചകോടി നൽകും. 2047-ന് മുൻപ് ഇന്ത്യ വികസിത രാജ്യമായി മാറുമെന്നും ,പ്രതിസന്ധികളെ അവസരങ്ങളാക്കി മാറ്റികൊണ്ടാണ് ഇന്ത്യ മുൻപോട്ട് കുതിക്കുന്നതെന്നും ബ്രിക്സ് ബിസ്സിനസ്സ് ഫോറത്തിൽ പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. ബ്രിക്സ് ഉച്ചകോടിക്ക് ശേഷം ഇരുപത്തിയഞ്ചാം തീയതി പ്രധാനമന്ത്രി ഗ്രീസ് സന്ദർശിക്കും.
















Comments