ചന്ദ്രയാൻ-3 ന്റെ സോഫ്റ്റ് ലാൻഡിംഗിൽ അഭിനന്ദനവുമായി ഇസ്രോ മുൻ മേധാവി കെ. ശിവൻ. ഏറെ കാലമായി കാത്തിരുന്ന നിമിഷം വിജയരമായി പൂർത്തിയാക്കി. വളരെ ആവേശത്തിലാണെന്നും അതിലേറെ സന്തോഷത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
ചന്ദ്രയാൻ-2 ദൗത്യത്തിന്റെ നട്ടെല്ലായിരുന്നു കെ.ശിവൻ. വളരെ സങ്കീർണമായ ലാൻഡിംഗ് ഘട്ടത്തിലായിരുന്നു രണ്ടാം ദൗത്യം പരാജയപ്പെട്ടത്. ചന്ദ്രന്റെ ഭ്രമണപഥത്തിലുള്ള ചന്ദ്രയാൻ 2-ന്റെ ഓർബിറ്ററുമായി ബന്ധം സ്ഥാപിച്ചിട്ടുണ്ട്. ഇതുവഴിയാകും കൂടുതൽ വിവരങ്ങൾ ഭൂമിയിലേക്ക് അയക്കുക. പല തലങ്ങളിലുള്ള പഠനങ്ങളെ സഹായിക്കാൻ ചന്ദ്രയാൻ 2-ന്റെ ഓർബിറ്ററും ചന്ദ്രയാൻ മൂന്നിന് സഹായമായി ഉണ്ടാകും.
ചന്ദ്രനിലും ഇന്ത്യ എന്നാണ് ചന്ദ്രയാൻ-3ന്റെ സോഫ്റ്റ് ലാൻഡിംഗിന് ശേഷം ഇസ്രോ മേധാവി എസ്. സോമനാഥ് പറഞ്ഞത്. സോഫ്റ്റ് ലാൻഡിംഗ് വിജയകരമായി പൂർത്തീകരിക്കാൻ കഴിഞ്ഞു. ഇന്ത്യ ചന്ദ്രനിലാണ്. ദക്ഷിണധ്രുവത്തിലെത്തുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറി. ഒരുപാട് വിമർശനങ്ങൾക്കൊടുവിലാണ് ഈ ദൗത്യം വിജയത്തിലെത്തിച്ചത്.
















Comments