ചന്ദ്രയാൻ ദൗത്യത്തിന്റെ വിജയത്തിൽ ഇന്ത്യയെ പ്രകീർത്തിച്ച് പാകിസ്താനികൾ . ലോകത്ത് ഇതുവരെ ഒരു രാജ്യത്തിനും ചെയ്യാൻ കഴിയാത്തത് ഇന്ത്യ ചെയ്തുവെന്നാണ് പാകിസ്താനുകളുടെ പ്രതികരണം .
പല തരത്തിലുള്ള പ്രതികരണങ്ങളാണ് പാകിസ്താനികളിൽ നിന്ന് വരുന്നത്. അവിടെയുള്ള നേതാക്കളും ജനങ്ങളും അവരുടെ രാജ്യത്തിന് വേണ്ടി ചെയ്യുന്നതുകൊണ്ടാണ് ഇന്ത്യ പുരോഗമിക്കുന്നത്, എന്നാൽ നമ്മുടെ നേതാക്കൾ രാജ്യത്തെ തിന്നുകയാണ് എന്നാണ് വയോധികനായ ഒരു പാകിസ്താനി മാദ്ധ്യമങ്ങളോട് പറഞ്ഞത് .
പാകിസ്താനെ ഇന്ത്യയുമായി താരതമ്യപ്പെടുത്താനാവില്ലെന്നാണ് മറ്റൊരു പാകിസ്താനിയുടെ അഭിപ്രായം. ‘ ഇന്ത്യയുമായി മത്സരിക്കാനാവില്ല. പുരോഗതിയിൽ ഇന്ത്യ പാകിസ്താനേക്കാൾ വളരെ മുന്നിലാണ്, നമ്മുടെ രാജ്യം ഇപ്പോഴും റൊട്ടിയ്‌ക്കും , വസ്ത്രങ്ങൾക്കും വേണ്ടി യാചിക്കുകയാണ് . നമ്മുടെ രാജ്യം ഇതിനകം ചന്ദ്രനിൽ ഉണ്ടെന്നാണ് ചില പാകിസ്താനികൾ പരിഹാസത്തോടെ പറഞ്ഞത് .
ആ രാജ്യത്തെ ജനങ്ങൾക്ക് സ്വന്തം രാജ്യത്തോട് എത്രമാത്രം സ്നേഹമുണ്ടെന്ന് ചന്ദ്രനിൽ എത്തിയതിലൂടെ ഇന്ത്യ തെളിയിച്ചുവെന്നാണ് പാകിസ്താനികൾ പറയുന്നത്. നേരത്തെ പാക് മുൻ മന്ത്രി ഫവാദ് ചൗധരിയും ഇന്ത്യയുടെ ചന്ദ്രയാൻ ദൗത്യത്തെ പ്രശംസിച്ചിരുന്നു. ഇന്ത്യയുടെ ചന്ദ്രയാൻ 3 ചന്ദ്രനിൽ ഇറങ്ങുന്നത് മുഴുവൻ മനുഷ്യരാശിക്കും ഒരു വലിയ ദിവസമാണെന്ന് ഫവാദ് പറഞ്ഞു. ചന്ദ്രയാൻ 3 ലാൻഡിംഗ് പാകിസ്താനിൽ തത്സമയം കാണിക്കണമെന്നും ഫവാദ് ചൗധരി ആവശ്യപ്പെട്ടിരുന്നു. ചന്ദ്രനിൽ കാലുകുത്തിയതിന് അയൽരാജ്യമായ ഇന്ത്യക്ക് അഭിനന്ദനങ്ങൾ എന്ന് പാക് ക്രിക്കറ്റ് താരം ഷൊയ്ബ് അക്തർ പറഞ്ഞു.
Comments