ജൊഹനാസ്ബർഗ്: ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ചുവടുറപ്പിച്ച ആദ്യരാജ്യമായതിൽ ഇന്ത്യയെ അഭിനന്ദിച്ച് ലോക നേതാക്കൾ. ദക്ഷിണാഫ്രിക്കയിലെ ജൊഹനാസ്ബർഗിൽ നടക്കുന്ന ബ്രിക് ഉച്ചകോടിക്കെത്തിയ വിവിധ രാഷ്‌ട്രതലവന്മാർ പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിൽകണ്ട് ആശംസകൾ അറിയിച്ചു. ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റംഫോസ, പ്രത്യേക ക്ഷണിതാക്കളായി എത്തിയ ബംഗ്ലാദേശ് അടക്കമുളള രാജ്യങ്ങളുടെ തലവന്മാരാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിൽക്കണ്ട് അഭിനന്ദനം അറിയിച്ചത്.
South Africa | At the banquet dinner during the BRICS Summit in Johannesburg yesterday, several world leaders congratulated PM Narendra Modi on the success of #Chandrayaan3 pic.twitter.com/8Cs9zZqdL3
— ANI (@ANI) August 24, 2023
At the banquet dinner during the BRICS Summit in Johannesburg yesterday, several world leaders including Bangladesh PM Sheikh Hasina congratulated PM Narendra Modi on the success of #Chandrayaan3 pic.twitter.com/fdbUPkaGYE
— ANI (@ANI) August 24, 2023
ഇന്ത്യയുടെ നേട്ടത്തിൽ പ്രശംസയുമായി റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ പ്രതികരിച്ചിരുന്നു. ചന്ദ്രയാൻ വിജയകരമായി ലാൻഡിംഗ് ചെയ്ത അവസരത്തിൽ ഹൃദയംഗമമായ അഭിനന്ദനങ്ങൾ നേരുന്നു. ചന്ദ്രനിലെ ദക്ഷിണധ്രുവത്തിലാണ് ചന്ദ്രയാൻ എത്തിയിരിക്കുന്നത്. ഇത് ബഹിരാകാശ പര്യവേക്ഷണത്തിൽ വലിയ മുന്നേറ്റമാണ് സൃഷ്ടിക്കുകയെന്നും അദ്ദേഹം പറഞ്ഞു. ശാസ്ത്ര സാങ്കേതിക മേഖലയിൽ ഇന്ത്യ കൈവരിച്ച ശ്രദ്ധേയമായ പുരോഗതിയുടെ തെളിവാണിത്. പുതിയ നേട്ടങ്ങൾക്ക് ആത്മാർത്ഥമായ അഭിനന്ദനങ്ങളും ആശംസകളും അറിയിക്കുന്നു. ഇസ്രോയ്‌ക്കും ചന്ദ്രയാന് പിന്നിൽ പ്രവർത്തിച്ച ഉദ്യോഗസ്ഥർക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നുവെന്നും പുടിൻ സന്ദേശത്തിൽ കൂട്ടിച്ചേർത്തു.
ലാൻഡിംഗിന് ശേഷമുളള പേടകത്തിൽ നിന്നുള്ള ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ലാൻഡിംഗ് സൈറ്റിന്റെ ഒരു ഭാഗത്തിന്റെ ചിത്രമാണ് പേടകം അയച്ചത്. പേടകത്തിന്റെ കാലുകളുടെ നിഴലും ചിത്രത്തിൽ കാണാം. പരന്ന പ്രതലത്തിലാണ് പേടകം ഇറങ്ങിയതെന്ന് ഐഎസ്ആർഒ അറിയിച്ചു. ട്വിറ്ററിലൂടെയാണ് ഇസ്രോ ചിത്രങ്ങൾ പങ്കുവെച്ചത്. ഇറങ്ങുന്നതിനിടയിലെടുത്ത ചിത്രങ്ങളും ലാൻഡർ ഹോറിസോണ്ടൽ വെലോസിറ്റി ക്യാമറ ഒപ്പിയെടുത്തിരുന്നു.
Comments