ബെംഗളൂരു : ചന്ദ്രയാൻ 3 ന്റെ വിജയത്തിന് പിന്നിൽ അഹോരാത്രം പ്രവർത്തിച്ച ശാസ്ത്രജ്ഞരെ നേരിട്ടഭിനന്ദിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗളുരു ഐ എസ് ആർ ഓയിലെത്തും. ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ദക്ഷിണാഫ്രിക്കൻ പര്യടനത്തിലുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച അവിടെ നിന്ന് ചന്ദ്രയാൻ-3 സോഫ്റ്റ് ലാൻഡിംഗ് വീക്ഷിച്ചിരുന്നു. തുടർന്ന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുകയും അവിടെ നിന്ന് ഐഎസ്ആർഒ സംഘത്തെ അഭിനന്ദിക്കുകയും ചെയ്തു.
എന്നാൽ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഐഎസ്ആർഒ) ശാസ്ത്രജ്ഞരെയും ഐഎസ്ആർഒ സംഘത്തെയും നേരിട്ട് അഭിനന്ദിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച ബെംഗളൂരുവിലെത്തുമെന്ന് അറിയിപ്പുണ്ട്. അതിനായി ആഗസ്റ്റ് 26 ന് വൈകുന്നേരം 6 മണിക്ക് അദ്ദേഹം ബെംഗളൂരുവിലെത്തും, വൈകുന്നേരം 7 മണിക്ക് ഐഎസ്ആർഒ സന്ദർശിക്കും. തുടർന്ന് അദ്ദേഹം രണ്ട് മണിക്കൂറോളം ശാസ്ത്രജ്ഞർക്കൊപ്പം ഉണ്ടായിരിക്കും, ചന്ദ്രയാൻ -3 ദൗത്യത്തിന്റെ വിജയത്തിന് സംഭാവന നൽകിയ എല്ലാവരെയും അഭിനന്ദിച്ച ശേഷം പ്രധാനമന്ത്രി ന്യൂഡൽഹിയിലേക്ക് മടങ്ങുമെന്ന് അധികൃതർ അറിയിച്ചു.
Comments