ന്യൂഡൽഹി: 69-ാമത് ദേശീയ ചലചിത്ര പുരസ്‌ക്കാരത്തിൽ സാന്നിധ്യം അയാളപ്പെടുത്തി ഇന്ദ്രൻസ് ചിത്രം ഹോം. മികച്ച മലയാള ചിത്രമായാണ് ഹോം തിരഞ്ഞെടുക്കപ്പെട്ടത്. എഴുത്തുകാരനും സംവിധായകനുമായ റോജിൻ തോമസ് സംവിധാനം ചെയ്ത ചിത്രത്തിൽ ഇന്ദ്രൻസ്, മഞ്ജു പിള്ള, ശ്രീനാഥ് ഭാസി, നസ്ലൻ എന്നിവർ കേന്ദ്രകഥപാത്രത്തെ അവതരിപ്പിക്കുന്നു. കുടുംബകഥ പറയുന്ന ചിത്രത്തിലെ പ്രകടനം ജനമനസ്സുകൾ കീഴടക്കിയിരുന്നു. സംസ്ഥാന പുരസ്‌കാരം ലഭിക്കാതെ പോയ ചിത്രം കൂടിയാണ് ഇത്. സ്വന്തം കുടുംബം വിസ്മരിച്ചെങ്കിലും സിനിമയും ഇന്ദ്രൻസും ദേശീയ തലത്തിൽ മിന്നി.
ഇന്ദ്രൻസ് അവതരിപ്പിച്ച ഒലിവർ ട്വിസ്റ്റ് എന്ന കഥാപാത്രത്തിലൂടെ കടന്നുപോകുന്ന ചിത്രം കൊറോണ കാലത്ത് മലയാളിക്ക് നവ്യാനുഭവും ഒരുക്കി. അണുകുടുംബങ്ങളിൽ നടക്കുന്ന അസയവിനിമയത്തിലെ തകരാർ ചൂണ്ടികാണിക്കുന്ന ചിത്രത്തെ കേരളം ഏറ്റെടുക്കുകയായിരുന്നു. സ്മാർട്ട് ഫോണുഖളിലേക്ക് ചുരുങ്ങിയ മലയാലിയുടെ കൂടി കഥയാണ് ചിത്രം പറയുന്നു. നർമ്മവും വൈകാരീകവുമായ അഭിനയ മുഹൂർത്തങ്ങൾ ചിത്രത്തെ അവിസ്മരണീയമാക്കുന്നു.
കുടുംബ ബന്ധങ്ങളുടെ മനോഹാരിത പറയുന്ന ചിത്രം സ്വീകരണമുറികൾക്ക് പുറത്ത് ഹൃദയത്തിലേക്കാണ് എത്തിച്ചേർന്നത്. നീൽ ഡി കുഞ്ചയാണ് ചിത്രത്തിലെ ഫ്രെയിമുകൾ പകർത്തിയത്. എഡിറ്റിംഗിന് നിർവ്വഹിച്ചത് പ്രജിഷ് പ്രകാശാണ്. ചിത്രത്തിന് സംഗീതമൊരുക്കിയത് രാഹുൽ സുബ്രഹ്‌മണ്യനാണ്. ശ്രീകാന്ത് മുരളി, വിജയ് ബാബു, കെപിഎസി ലളിത, ജോണി ആന്റണ്ി തുടങ്ങിയവരുടെ പ്രകടനവും ജനങ്ങളെ പിടിച്ചിരുത്താൻ സഹായിച്ചു.
















Comments