അന്തരാഷ്‌ട്ര ചെസ് മത്സരത്തിൽ ഒന്നര പോയിന്റിന് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ഇന്ത്യയുടെ പ്രജ്ഞാനന്ദയ്‌ക്ക് ആവേശമായി പ്രധാനമന്ത്രി. അന്താരാഷ്‌ട്ര മതസ്രത്തിലെ പ്രകടനത്തിൽ രാജ്യം അഭിമാനിക്കുന്നുവെന്നും അനിതരസാധാരണമായ കഴിവാണ് പ്രജ്ഞാനന്ദ കഴ്ചവെച്ചതെന്നും അദ്ദേഹം പറഞ്ഞു. സമൂഹമാദ്ധ്യമത്തിലൂടെയായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകൾ.
ഫൈനലിൽ ലോക ഒന്നാം നമ്പർ താരത്തിനെതിരെ പ്രജ്ഞാനന്ദ കാഴ്ചവെച്ചത് കനത്ത പോരാട്ടമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ഇത് ചെറിയ കാര്യമല്ലെന്നും വരുന്ന മത്സരങ്ങളിൽ വലിയ വിജയം നേടാൻ ആശംസിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
‘ചെസ് ലോകകപ്പിലെ ശ്രദ്ധേയമായ പ്രകടനത്തിന് പ്രഗ്‌നാനന്ദയെ അഭിമാനിക്കുന്നു! പ്രജ്ഞാനന്ദ തന്റെ അസാധാരണമായ കഴിവുകൾ പ്രകടിപ്പിക്കുകയും ഫൈനലിൽ ശക്തനായ മാഗ്‌നസ് കാൾസണോട് കടുത്ത പോരാട്ടം നടത്തുകയും ചെയ്തു. ഇത് ചെറിയ കാര്യമല്ല. വരാനിരിക്കുന്ന ടൂർണമെന്റുകളിൽ അവന് ഏറ്റവും മികച്ച വിജയം ആശംസിക്കുന്നു.’ – നരേന്ദരമോദി പറഞ്ഞു.
ടൈബ്രേക്കറിൽ ഒന്നര പോയിന്റ് നേടിയാണ് നോർവെയുടെ മാഗ്‌നസ് കാൾസൺ വിജയിച്ചത്. കലാശ പോരിന്റെ ആദ്യ രണ്ടുമത്സരങ്ങളും സമനിലയിൽ ആയിരുന്നു. അഞ്ചുതവണ ലോക ചാമ്പ്യൻഷിപ്പ് നേടിയ കാൾസന്റെ ആദ്യ ലോക കിരീടമാണിത്. ഫാബിനോ കരുവാനയാണ് മൂന്നാം സ്ഥാനത്ത്. റണ്ണറപ്പായ പ്രജ്ഞാനന്ദയ്‌ക്ക് 66,13,444 രൂപ സമ്മാനമായി ലഭിക്കുക.
We are proud of Praggnanandhaa for his remarkable performance at the FIDE World Cup! He showcased his exceptional skills and gave a tough fight to the formidable Magnus Carlsen in the finals. This is no small feat. Wishing him the very best for his upcoming tournaments. pic.twitter.com/KXYcFRGYTO
— Narendra Modi (@narendramodi) August 24, 2023
Comments