സഹോദരന്റെ ചരിത്ര നേട്ടത്തിന് ശേഷം രാജ്യം നല്‍കിയ പിന്തുണയ്‌ക്ക് നന്ദി പറഞ്ഞ് എത്തിയിരിക്കുകയാണ് ഇന്ത്യയുടെ അഭിമാനമായ പ്രജ്ഞാനന്ദയുടെ സഹോദരിയും പ്രൊഫഷണല്‍ ചെസ് താരവുമായ ആര്‍. വൈശാലി
വൈശാലിയുടെ വാക്കുകള്‍ ഇങ്ങനെ; ‘ഒരു രാജ്യം മുഴുവന്‍ അവനായി പ്രാര്‍ത്ഥിച്ചു. ചില സന്ദേശങ്ങള്‍ വായിക്കുമ്പോള്‍ ആവേശത്തില്‍ എന്റെ കണ്ണുകള്‍ ഈറനണിഞ്ഞു.ഇത് അവന്റെ കരിയറിലെ തുടക്കം മാത്രമാണ്. അവന്‍ രാജ്യത്തിനായി ഇനിയും നേട്ടങ്ങള്‍ കൊയ്ത് രാജ്യത്തിന്റെ മഹത്വം വര്‍ദ്ധിപ്പിക്കും’- വൈശാലി പറഞ്ഞു.
ചെസ് ലോകകപ്പിന്റെ ടൈബ്രേക്കറിലാണ് താരം പരാജയം സമ്മതിച്ചത്. വെള്ളിമെഡല്‍ നേടിയ താരത്തിന് രാജ്യമൊന്നാകെ ആശംസ അറിയിക്കുകയാണ്.വിശ്വനാഥന്‍ ആനന്ദിന് ശേഷം ലോകകപ്പില്‍ മെഡല്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് പ്രജ്ഞാനന്ദ.
#WATCH| Indian Chess Grandmaster Praggnanandhaa’s sister, Vaishali’s reaction on the nationwide support for him: “…The whole nation is praying for him. I was getting goosebumps reading some of the messages. I am sure this is just the beginning of his career and he will bring… pic.twitter.com/2Fi0pFJI8Y
— ANI (@ANI) August 24, 2023
“>
Comments