ന്യൂഡൽഹി: 69-ാമത് ദേശീയ ചലച്ചിത്ര അവാർഡിന്റെ വിജയത്തിളക്കത്തിൽ എസ് എസ് രാജമൗലി ചിത്രം ആർആർആർ. വിവിധ വിഭാഗങ്ങളിലായി ചിത്രം വാരികൂട്ടിയത് ആറ് പുരസ്‌കാരങ്ങൾ. വർഷമാദ്യം തന്നെ ‘നാട്ടുനാട്ടു’ഗാനത്തിന് ഓസ്‌കാർ അവാർഡ് നേടിയെടുത്ത ചിത്രമാണ് ആർആർആർ. ഇപ്പോഴിതാ ദേശീയ അവാർഡ് തിളക്കത്തിൽ വാനോളം ഉയർന്ന് പൊൻകൊടി പാറിയ്‌ക്കുകയാണ് ചിത്രം.
മികച്ച പിന്നണി ഗായകൻ, മികച്ച എന്റർടൈൻമെന്റ് അവാർഡ്, മികച്ച സംഘട്ടന സംവിധാനം, മികച്ച നൃത്തസംവിധാനം, മികച്ച സ്പെഷ്യൽ ഇഫക്റ്റുകൾ, മികച്ച സംഗീത സംവിധാനം എന്നിങ്ങനെയാണ് ചിത്രം നേടിയെടുത്ത അവാർഡുകൾ. അവാർഡ് പ്രഖ്യാപനത്തിന് ശേഷം ആറ് വിഭാഗങ്ങളിലായി ചിത്രം കൊയ്‌തെടുത്ത നേട്ടങ്ങളുടെ സന്തോഷം പങ്കുവെച്ച് രാജമൗലിയും താരങ്ങളും സാമൂഹ്യമാദ്ധ്യമങ്ങളിൽ പ്രത്യേക്ഷപ്പെട്ടിരുന്നു.
ദേശീയ പുരസ്‌കാര പ്രഖ്യാപനത്തിൽ മികച്ച നടനായി അല്ലു അർജുൻ തിരഞ്ഞെടുക്കപ്പെട്ടപ്പോൾ മികച്ച നടിയ്‌ക്കുള്ള പുരസ്‌കാരം ആലിയ ഭട്ടും, കൃതി സനൂണും പങ്കിട്ടെടുത്തു. മാധവൻ സംവിധായകനും നായകനായുമെത്തിയ ‘റോക്കട്രി: ദ് നമ്പി ഇഫക്റ്റ്’ ആണ് മികച്ച ചിത്രം. ഹോം സിനിമയിലൂടെ മലയാളത്തിലും ദേശീയ ്‌വാർഡെത്തി. ‘ഹോമിലൂടെ’ ഇന്ദ്രൻസ് പ്രത്യേക ജൂറി പുരസ്‌കാരം നേടി. ‘മേപ്പടിയാൻ’എന്ന ചിത്രത്തിലൂടെ വിഷ്ണു മോഹൻ മികച്ച നവാഗത സംവിധായകനുള്ള ഇന്ദിരാഗാന്ധി പുരസ്‌കാരവും നേടി.
Comments