ന്യൂഡൽഹി: ബോളിവുഡ് താരസുന്ദരിയും, മഥുരയിൽ നിന്നുള്ള എംപിയുമായ ഹേമാ മാലിനിയുടെ, വൃന്ദാവനത്തിന്റെ ചരിത്രം ചൂണ്ടികാണിക്കുന്ന ‘കോഫി ടേബിൾ ബുക്കിനെ പ്രശംസിച്ച് കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി. വൃന്ദാവനത്തിന്റെ ചരിത്രത്തേയും സംസ്‌കാരത്തേയും വിളിച്ചോതുന്ന പുസ്തകം ‘ചൽ മൻ വൃന്ദാവൻ’ എന്ന പേരിലാണ് ഹേമ പുറത്തിറക്കിയിരിക്കുന്നത്.
വൃന്ദാവനത്തിലെ തന്റെ 9 വർഷത്തെ അനുഭവസമ്പത്താണ് ഹേമാ മാലിനി പുസ്തകത്തിൽ അടയാളപ്പെടുത്തിയിരിക്കുന്നത്. വൃന്ദാവനത്തിലെ ചരിത്രം, സംസ്‌കാരം, മതം, തുടങ്ങിയവ മികച്ച രീതിയിൽ പുസ്തകത്തിൽ ഉൾക്കൊള്ളിക്കാൻ സഹായിച്ചിട്ടുണ്ടന്നും എല്ലാവരും വായിച്ചിരിക്കേണ്ട പുസ്തകങ്ങളിലൊന്നാണിതെന്നും പ്രകാശന വേളയിൽ ഹർദീപ് സിംഗ് പുരി പറഞ്ഞു.
ഹിന്ദി, ഇംഗ്ലീഷ് എന്നീ രണ്ട് ഭാഷകളിലായിട്ടാണ് പുസ്തകം വിപണിയിൽ എത്തുന്നത്. വൃന്ദാവനത്തെ കുറിച്ചു മാത്രമല്ല അതിന് ചുറ്റുമുള്ള പ്രദേശങ്ങളായ ഗോവർദ്ധൻ, നന്ദഗോൺ, ബർസാന, മഥുര തുടങ്ങിയ സ്ഥലങ്ങളെയും വർണ്ണിച്ചാണ് ഹേമാ പുസ്തകം എഴുതിയിരിക്കുന്നത്. ഒരു വായക്കാരനെ സംബന്ധിച്ച് വൃന്ദാവനത്തിൽ എത്തി കാഴ്ചകൾ കാണുന്ന തരത്തിലുള്ള അനുഭവമായിരിക്കും പുസ്തകം വായിക്കുമ്പോൾ കിട്ടുകയെന്നും, അതിന് പുറമെ ഇത്തരത്തിലൊരു പുസ്തകം നിർമ്മിച്ച് പുറത്തിറക്കാൻ സഹായിച്ച അശോക് ബൻസാലിനും നന്ദി പറയുന്നെന്നും ഹേമാ മാലിനി അറിയിച്ചു.
















Comments