ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ ജാവ്‌ലിൻ ത്രോ യോഗ്യതാ മത്സരത്തിൽ ഇന്ത്യയുടെ സുവർണതാരം നീരജ് ചോപ്ര ഇന്നിറങ്ങും. ഇന്ത്യൻ സമയം ഉച്ചയ്‌ക്ക് 1.40 മുതലാണ് പുരുഷ ജാവ്‌ലിൻ ത്രോ വിഭാഗം യോഗ്യത മത്സരങ്ങൾ.
കഴിഞ്ഞ വർഷം യുജീൻ ചാമ്പ്യൻഷിപ്പിൽ 88.13 മീറ്റർ എറിഞ്ഞ് നീരജ് വെളളി നേടിയിരുന്നു. പരിക്കിനെ തുടർന്ന് വിശ്രമത്തിലായിരുന്ന നീരജ് ഡയമണ്ട് ലീഗിലൂടെയാണ് മത്സരരംഗത്ത് സജീവമായത്.
നീരജിന് പുറമെ കിഷോർ കുമാർ ജെന, ഡി പി മനു എന്നിവരും ഇന്ത്യയ്‌ക്കായി മത്സരിക്കുന്നുണ്ട്. ഞായറാഴ്ചയാണ് ഫൈനൽ. ഒളിമ്പിക്‌സിൽ ഇന്ത്യക്കായി അത്‌ലറ്റിക്‌സ് വിഭാഗത്തിൽ ആദ്യമായി സ്വർണം നേടിയ വ്യക്തിയാണ് നീരജ് ചോപ്ര.
















Comments