തിരുവനന്തപുരം: കോൺഗ്രസ് നേതൃത്വത്തിന് എതിരെ സംസാരിച്ചതിനെ തുടർന്ന് വടകര എം.പി കെ മുരളീധരനെ തിരഞ്ഞെടുപ്പ് ചുമതലകളിൽ നിന്ന് നീക്കി. തിരഞ്ഞെടുപ്പ് അടുത്തുനിൽക്കെ സംഘടനാവിരുദ്ധ പരാമർശം നടത്തിയതിനാണ് നടപടി. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന് ശേഷം താനും ചിലത് പറയുമെന്നായിരുന്നു കെ. മുരളീധരന്റെ പരാമർശം. അടുത്തിടെ നടന്ന കോൺഗ്രസ് പ്രവർത്തക സമിതി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹത്തിന്റെ വാക്കുകൾ.
ലോക്സഭാ കാലാവധി കഴിഞ്ഞാൽ പൊതുപ്രവർത്തനത്തിൽനിന്ന് മാറിനിൽക്കുമെന്നും കെ. മുരളീധരൻ പറഞ്ഞിരുന്നു. കേരളത്തെ കുറിച്ച് ഒന്നും പറയാനില്ലെന്നും തത്ക്കാലം തെലങ്കാനമയിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസാരിക്കാം. ലോക്‌സഭ കാലവധി അവസാനിച്ചിട്ട് കെ. കരുണാകരൻ സ്മാരകത്തിന്റെ നിർമാണ പ്രവർത്തനത്തിൽ ശ്രദ്ധിക്കാനായി പൊതുരംഗത്ത് നിന്ന് വിട്ടുനിൽക്കാനാണ് ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തെ തുടർന്നാണ് പുതുപ്പള്ളി ഉപതിരഞ്ഞടുപ്പ് പ്രഖ്യാപിച്ചത്. ഉമ്മൻ ചാണ്ടിയുടെ മകനും കോൺഗ്രസ് നേതാവുമായ ചാണ്ടി ഉമ്മൻ, ബിജെപി കോട്ടയം ജില്ലാ അദ്ധ്യക്ഷൻ ലിജിൻ ലാൽ, ഡിവൈഎഫ്‌ഐ നേതാവ് ജയ്‌ക്ക് സി തോമസ് എന്നിവരാണ് ഉപതിരഞ്ഞെടുപ്പിലെ പ്രധാന സ്ഥാനർത്ഥികൾ.
Comments