മലപ്പുറം: പിതാവിനെയും ദിവ്യാംഗനായ മകനെയും മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം ഒതുങ്ങലിൽ ഇന്ന് പുലർച്ചെയായിരുന്നു സംഭവം. മീൻകുഴി സ്വദേശി ജ്യോതീന്ദ്രബാബു, മകൻ ശാൽബിൻ എന്നിവരാണ് മരിച്ചത്. മകനെ കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യ ചെയ്തതായാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ വേങ്ങര പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
മാനസികമായി വെല്ലുവിളി നേരിട്ടിരുന്ന മകൻ കഴിഞ്ഞ ഏതാനും നാളുകളായിചികിത്സയിലായിരുന്നു. വീടിനുള്ളിലാണ് മകനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ പിതാവിനെ തൊട്ടടുത്തുള്ള പറമ്പിൽ തൂങ്ങിമരിച്ച നിലയിൽ കാണുകയായിരുന്നു.
Comments