ഇസ്ലാമാബാദ് : ചന്ദ്രയാൻ -3 വിജയകരമായി ലാൻഡ് ചെയ്തതിനു പിന്നാലെ ലോകത്തിലെ പല വലിയ രാജ്യങ്ങളും ഇന്ത്യയ്‌ക്ക് അഭിനന്ദനവുമായി എത്തിയിരുന്നു. അമേരിക്ക, റഷ്യ തുടങ്ങിയ രാജ്യങ്ങൾ അടക്കം ഇന്ത്യയെ പ്രശംസിച്ചിരുന്നു . എന്നാൽ, അയൽരാജ്യമായ പാകിസ്താനിലെ വനിത ടിക്ടോക്കർ ഹാരിം ഷാ ചന്ദ്രയാൻ -3 ന്റെ വിജയത്തെക്കുറിച്ച് താഴ്‌ത്തിക്കെട്ടാൻ ശ്രമിച്ചതിനെതിരെ വൻ വിമർശനമാണ് ഉയരുന്നത് .
ചന്ദ്രയാൻ-3 നായി മോദി സർക്കാർ ദശലക്ഷക്കണക്കിന് ഡോളർ ചെലവഴിച്ചുവെന്ന് പാക് വനിതാ യൂട്യൂബർ ഹാരിം ഷാ പറഞ്ഞു ഈ പണം ടോയ്‌ലറ്റ് നിർമ്മിക്കാൻ ചെലവഴിച്ചിരുന്നെങ്കിൽ നന്നായിരുന്നുവെന്നാണ് ഹാരിം ഷാ പറഞ്ഞത് . പ്രസ്താവനയെ വിമർശിച്ച് സോഷ്യൽ മീഡിയയിലെ ഇന്ത്യക്കാർ ഒന്നടങ്കം രംഗത്തെത്തി .
‘ ഞങ്ങളുടെ രാജ്യം പ്രവർത്തിപ്പിക്കാൻ ഞങ്ങൾക്ക് IMF ൽ നിന്ന് വായ്പ ആവശ്യമില്ല., അയൽ രാജ്യങ്ങളിൽ നിന്ന് യാചിക്കുന്ന രാജ്യം നമ്മെ പഠിപ്പിക്കാൻ ശ്രമിക്കുകയാണ് , പോ പോയി കടം തീർക്കാൻ നോക്ക് , വല്യ ഉപദേശം ഇങ്ങോട്ട് വേണ്ട , കാര്യങ്ങൾ തീരുമാനിക്കാൻ ഇവിടെ ആളുണ്ട് – തുടങ്ങിയ കമന്റുകളാണ് ഇന്ത്യക്കാർ നൽകുന്നത് .
കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ചന്ദ്രയാൻ -3 ന്റെ ലാൻഡിംഗിന്റെ തത്സമയ സംപ്രേക്ഷണം നടത്താൻ പാക് മുൻ മന്ത്രി ഫവാദ് ഹുസൈൻ പോലും പാക് മാദ്ധ്യമങ്ങളോട് അഭ്യർത്ഥിച്ചിരുന്നു.
Comments