ചെന്നൈ: കച്ചത്തീവ് ദ്വീപ് ശ്രീലങ്കയ്ക്ക് കൈമാറി ഡിഎംകെയും കരുണാനിധിയും തമിഴ് ജനതയെ വഞ്ചിക്കുകയായിരുന്നുവെന്ന് തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ കെ. അണ്ണാമലൈ. തമിഴ്ജനതയെ പ്രത്യേകിച്ച് മത്സ്യത്തൊഴിലാളികളെ ഡിഎംകെ സര്‍ക്കാര്‍ വഞ്ചിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്‍ മണ്ണ് എന്‍ മക്കള്‍ പദയാത്രയുടെ ആദ്യഘട്ടത്തിന്റെ സമാപനസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അണ്ണാമലൈ.
ഇന്ദിര പ്രധാനമന്ത്രിയായിരുന്ന സമയത്താണ് രഹസ്യമായി ദ്വീപ് കൈമാറ്റം നടന്നത്. 1972ല്‍ ഗസറ്റില്‍ പ്രസിദ്ധീകരിക്കുമ്പോള്‍ അന്ന് കരുണാനിധിയായിരുന്നു തമിഴ്നാട് മുഖ്യമന്ത്രി. ഡിഎംകെ സര്‍ക്കാരും ഇന്ദിരയും ജനങ്ങളെ ഒരുപോലെ വഞ്ചിക്കുകയായിരുന്നു. എ.ബി. വാജ്‌പേയി അതിശക്തമായ നിലപാടാണ് കൈമാറ്റത്തിനെതിരെ പാര്‍ലമന്റില്‍ സ്വീകരിച്ചത് അണ്ണാമലൈ ആഞ്ഞടിച്ചു.
ഇന്ത്യയ്‌ക്കും ശ്രീലങ്കയ്‌ക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന ഒരു ദ്വീപാണ് കച്ചത്തീവ്. നിലവിൽ ഇവിടെ സ്ഥിരതാമസമില്ല. ഇത് പാക്ക് കടലിടുക്കിലാണ് സ്ഥിതി ചെയ്യുന്നത്. ഇന്ത്യൻ തീരത്ത് നിന്ന് രാമേശ്വരത്തിന് വടക്ക് കിഴക്കായി ഏകദേശം 33 കിലോമീറ്റർ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്.
നരേന്ദ്ര മോദി സർക്കാറിന്റെ വികസനനേട്ടങ്ങൾ ജനങ്ങളിലെത്തിക്കാനനും ഡിഎംകെ നടത്തുന്ന അഴിമതിക്കെതിരായും അണ്ണാമലൈ നയിക്കുന്ന പദയാത്രയുടെ ആദ്യഘട്ട സമാപനസമ്മേളനത്തില്‍ പതിനായിരങ്ങളാണ് പങ്കെടുത്തത്. ജൂലൈ 28ന് രാമനാഥപുരത്തുനിന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് പദയാത്ര ഉദ്ഘാടനം ചെയ്തത്. യാത്രയ്‌ക്ക് വന്‍ സ്വീകരണമാണ് എങ്ങും ലഭിച്ചത്. 22 ദിവസം നീണ്ടു നിന്നതാണ് ആദ്യഘട്ടയാത്ര.
















Comments